ഡ്രൈവർ ഉറങ്ങിപ്പോയി, ടോറസ് ഇടിച്ചത് സിഗ്നൽ കാത്ത് നിന്ന വാഹനങ്ങളിൽ, കൂട്ടയിടി; എട്ട് വാഹനങ്ങൾ തകർന്നു

പെരുമ്പാവൂരിൽ നിന്ന് പൊള്ളാച്ചിക്ക് പോകുന്ന ടോറസാണ് അപകടമുണ്ടാക്കിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് വിവരം. 

torus lorry hit on seven vehicles in thrissur apn

തൃശൂർ : തൃശൂർ പുതുക്കാട് വാഹനങ്ങളുടെ കൂട്ടയിടി. സിഗ്നലിൽ നിർത്തി ഇട്ടിരുന്ന വാഹനങ്ങൾക്ക് പുറകിൽ ടോറസ് വന്നിടിച്ചുണ്ടായ അപകടത്തിൽ എട്ട് വാഹനങ്ങൾ തകർന്നു. നാല് കാറുകളും ഒരു ടെംബോയും രണ്ട് സ്കൂട്ടറുകളും, ടോറസ് ലോറിയുമാണ് അപകടത്തിൽ തകർന്നത്. പെരുമ്പാവൂരിൽ നിന്ന് പൊള്ളാച്ചിക്ക് പോകുന്ന ടോറസാണ് അപകടമുണ്ടാക്കിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് വിവരം.  

ബസ് സ്റ്റാന്റിൽ വിട്ടത് ഭർത്താവ്; അഖിലിനൊപ്പം റെന്റ് എ കാറിൽ യാത്ര; ആതിരയുടെ കൊലയിലേക്ക് നയിച്ചത് പണമിടപാട്

 

 

അതിനിടെ, കൊല്ലത്ത് ഓടുന്ന കെഎസ്ആർടിസി ബസിന് മുന്നിൽ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തുന്ന യുവാക്കളുടെ വീഡിയോയും പുറത്ത് വന്നു. ഹോൺ മുഴക്കിയിട്ടും ബസിന് സൈഡ് നൽകാതെയും കടന്ന് പോകാൻ അനുവദിക്കാതെയും യുവാക്കൾ ബൈക്കോടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കൊല്ലം-പത്തനംതിട്ട ചെയിൻ സർവീസിന്റെ മുന്നിൽ നിന്നും എട്ട് കിലോമീറ്ററോളം ദൂരമാണ് യുവാക്കൾ ബൈക്ക് ഓടിച്ചത്. ഇന്നലെ ഉച്ചക്ക് ശേഷമായിരുന്നു സംഭവമുണ്ടായത്. രണ്ട് ബൈക്കിലായി അഞ്ച് പേരാണ് കെഎസ് ആർടിസിയെ കടത്തിവിടാതെ വാഹനമോടിച്ച് ഗതാഗത തടസം സൃഷ്ടിച്ചത്. സംഭവത്തിൽ ബസ് ജീവക്കാർ കെഎസ് ആർടിസി എൻഫോസ്മെന്റിന് പരാതി നൽകി. കൊല്ലം ആർടിഒക്കും പരാതി നൽകുമെന്നും ജീവനക്കാർ അറിയിച്ചു. യുവാക്കൾ ഗതാഗതം തടസപ്പെടുത്തിയതിനാൽ ബസ് വൈകിയാണ് പത്തനംതിട്ടയിൽ എത്തിയത്. 

 

 

Latest Videos
Follow Us:
Download App:
  • android
  • ios