മാനസിക വൈകല്യമുള്ള 14കാരനെ പീഡിപ്പിച്ചു; പ്രതികള്‍ക്ക് 10 വര്‍ഷം തടവും പിഴയും

വിജനമായ പറമ്പില്‍ വച്ച് പ്രതികള്‍ 14കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി എന്നാണ് കേസ്.

tirur pocso case court verdict joy

തിരൂര്‍: മാനസിക വൈകല്യമുള്ള 14കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് 10 വര്‍ഷത്തെ തടവുശിക്ഷ. പടിഞ്ഞാറേക്കര ഏരിയ പറമ്പില്‍ മുഹമ്മദ് ബഷീര്‍ (45), പടിഞ്ഞാറേക്കര മാമന്റെ വീട്ടില്‍ അബ്ദുള്ള (70) എന്നിവര്‍ക്കാണ് 10 വര്‍ഷം തടവും 25,000 രൂപ പിഴയും വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം വീതം തടവ് അനുഭവിക്കണം. പ്രതികളില്‍ നിന്ന് ഈടാക്കുന്ന പിഴയില്‍ 40,000 രൂപ കുട്ടിക്ക് നല്‍കാനും ഉത്തരവായി. തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി റെനോ ഫ്രാന്‍സിസ് സേവ്യറാണ് ശിക്ഷ വിധിച്ചത്. 

2016ലാണ് കേസിനാസ്പദമായ സംഭവം. പടിഞ്ഞാറേക്കര പണ്ടായി എന്ന സ്ഥലത്തെ വിജനമായ പറമ്പില്‍ വച്ച് പ്രതികള്‍ 14കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി എന്നാണ് കേസ്. തിരൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. തിരൂര്‍ എസ്.ഐ ആയിരുന്ന കെ.ആര്‍ രഞ്ജിത്താണ് അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രോസിക്യൂഷനായി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. അശ്വനി കുമാര്‍ ഹാജറായി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങ്ങിലെ അസി. സബ് ഇന്‍സ്പെക്ടര്‍ എന്‍.പി സീമ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതികളെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.


തൃശൂരില്‍ പിതാവ് പെട്രോളൊഴിച്ച് കത്തിച്ച മകനും ചെറുമകനും മരിച്ചു

തൃശൂര്‍: തൃശൂര്‍ ചിറക്കേക്കോട് അച്ഛന്‍ പെട്രോളൊഴിച്ച് കത്തിച്ച മകനും ചെറുമകനും മരിച്ചു. ചിറക്കേക്കോട് സ്വദേശി ജോജി (40), മകന്‍ ടെണ്ടുല്‍ക്കര്‍ (12) എന്നിവരാണ് മരിച്ചത്. ജോജിയുടെ ഭാര്യ ലിജി (34) ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പിന്നീട് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച അച്ഛന്‍ ജോണ്‍സനും (58 ) ചികിത്സയിലാണ്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണം എന്നാണ് പൊലീസ് പറയുന്നത്. ജോജിയും കുടുംബവും കിടന്നിരുന്ന മുറിയുടെ കതക് തുറന്ന് ജോണ്‍സന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം.

ജോജിയുടെ മുറിക്കുള്ളില്‍ നിന്ന് തീയും പുകയും ഉയരുന്നതു കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും പുറത്തിറങ്ങിയ ജോണ്‍സന്‍ കൈയ്യിലുണ്ടായിരുന്ന ബക്കറ്റ് വലിച്ചെറിഞ്ഞ് വീടിന്റെ പിന്‍ഭാഗത്തേക്ക് ഓടിപ്പോയി. നാട്ടുകാര്‍ തൊട്ടടുത്ത വീടുകളില്‍ നിന്ന് വെള്ളമെത്തിച്ച് തീയണച്ചപ്പോഴേക്കും അവശ നിലയിലായിരുന്നു ജോജിയും ഭാര്യ ലിജിയും മകന്‍ ടെണ്ടുല്‍ക്കറും. ആദ്യം തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്കും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മൂന്ന് പേരെയും മാറ്റുകയായിരുന്നു. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലുള്ള ജോണ്‍സന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജോണ്‍സനും മകനും തമ്മില്‍ നേരത്തെ വഴക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ലോറി ഡ്രൈവറാണ് ജോജി. ഭാര്യ ലിജി കാര്‍ഷിക സര്‍വ്വകലാശാലയില്‍ താത്കാലിക ജീവനക്കാരിയാണ്. സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നയാളാണ് ജോണ്‍സണ്‍. സംഭവത്തില്‍ മണ്ണൂത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

 നിപ: ആറംഗ കേന്ദ്രസംഘം കോഴിക്കോട് ജില്ലയിലെത്തി, എല്ലാ ദിവസവും സംസ്ഥാന സര്‍ക്കാറിന് വിവരങ്ങള്‍ കൈമാറും 
 

Latest Videos
Follow Us:
Download App:
  • android
  • ios