എന്‍റെ പൊന്നളിയാ അയ്യോ കടുവ! കാറിൽ പോകുന്നതിനിടെ കൺമുന്നിലേക്ക് കുതിച്ചുചാടി കടുവ, അലറി വിളിച്ച് യാത്രക്കാർ

ഇടുക്കി പീരുമേട് പരുന്തുംപാറയിൽ യുവാക്കൾ സഞ്ചരിച്ച കാറിനു മുൻപിൽ കടുവ. ഇന്ന് പുലർച്ചെയാണ്  വിനോദസഞ്ചാരികളുടെ കാറിന്  മുമ്പിലൂടെ കടുവ റോഡ് മുറിച്ച് കടന്നത്

tiger spotted in front of car in Peerumedu Idukki passengers panicked video

ഇടുക്കി: ഇടുക്കി പീരുമേട് പരുന്തുംപാറയിൽ യുവാക്കൾ സഞ്ചരിച്ച കാറിനു മുൻപിൽ കടുവ. ഇന്ന് പുലർച്ചെയാണ്  വിനോദസഞ്ചാരികളുടെ കാറിന്  മുമ്പിലൂടെ കടുവ റോഡ് മുറിച്ച് കടന്നത്. പുതുപ്പള്ളി സ്വദേശി അനന്തു ബാബുവാണ് ദൃശ്യങ്ങൾ പകർത്തിയത്. പ്രദേശത്ത് കുറച്ചുദിവസമായി കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. യുവാക്കള്‍ കാറിൽ പോകുന്നതിനിടെ പെട്ടെന്ന് വലതുവശത്തുനിന്ന് കടുവ കാറിന്‍റെ മുന്നിലേക്ക് ചാടുകയായിരുന്നു.

കാറിന് മുന്നിലൂടെ മുന്നോട്ട് നീങ്ങിയ കടുവ മറുവശത്തേ തോട്ടത്തിലേക്ക് കയറി പോവുകയായിരുന്നു. കടുവയെ പെട്ടെന്ന് കണ്‍മുന്നിൽ കണ്ടതിന്‍റെ ഞെട്ടലിൽ കാറിലുണ്ടായിരുന്ന യുവാക്കള്‍ ഒച്ചയെടുക്കുന്നതും വീഡിയോയിലുണ്ട്. കടുവയുടെ വീഡിയോയും ഉടനെ യുവാക്കള്‍ എടുക്കുകയായിരുന്നു. അപ്രതീക്ഷിതമായി കടുവയെ കണ്ടതിന്‍റെ ഞെട്ടലിലായിരുന്നു യുവാക്കള്‍.

യുവാക്കള്‍ കാറിനുള്ളിൽ നിന്ന് ഒച്ചവെച്ചതിനാലും ഹെഡ്‍ലൈറ്റിന്‍റെ വെട്ടം കണ്ടും കടുവ പെട്ടെന്ന് തന്നെ ഓടിമറയുകയായിരുന്നു. കാറിലായിരുന്നതിനാലാണ് വലിയ അപകടമൊഴിവായത്. പ്രദേശത്ത് കടുവയിറങ്ങിയതോടെ ബൈക്കിലോ മറ്റു ഇരുചക്രവാഹനങ്ങളിലോ സഞ്ചരിക്കുന്നവര്‍ക്കും കാൽന‍ടയാത്രക്കാര്‍ക്കും ഉള്‍പ്പെടെ ഭീതിയിലാണ്.

കാര്‍ യാത്രക്കാരായ യുവാക്കള്‍ പകര്‍ത്തിയ വീഡിയോ:

വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു

സ്കൂള്‍ ബസിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ല; ഗുരുതര ആരോപണവുമായി ഡ്രൈവര്‍; 'ഇറക്കത്തിൽ വെച്ച് ബ്രേക്ക് നഷ്ടമായി'

പുതുവര്‍ഷാഘോഷത്തിനെന്ന വ്യാജേന പെണ്‍കുട്ടിയെ ഫോര്‍ട്ട് കൊച്ചിയിലെത്തിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

 

 

Latest Videos
Follow Us:
Download App:
  • android
  • ios