മാന്യമായ വേഷം, തിരക്കേറിയ ഇടങ്ങളിൽ 'ഓപ്പറേഷൻ' നടത്താൻ വൈദഗ്ധ്യം, ഒടുവിൽ മൂന്നംഗ മോഷണസംഘം പിടിയിലായത് ഇങ്ങനെ!
തിരുവല്ലയിൽ പിടിയിലായത് നിരവധി മോഷണക്കേസുകളിൽ പ്രതിയായ തമിഴ്നാട്ടിൽ നിന്നുള്ള മൂന്നംഗ സംഘം
തിരുവല്ല: സംസ്ഥാനത്തെ നിരവധി മോഷണക്കേസുകളിൽ പിടികിട്ടാപ്പുള്ളികളായ മൂവർ സംഘത്തെ തിരുവല്ല പൊലീസ് പിടികൂടി. ബസുകളിലും ആശുപത്രികളിലും മോഷണം പതിവാക്കിയ തമിഴ്നാട് സ്വദേശിനികളാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.
തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജില വെച്ച് തിരുവൻവണ്ടൂർ സ്വദേശിനിക്ക് മുപ്പതിനായിരം രൂപയും എടിഎം കാർഡുകൾ അടങ്ങിയ പേഴ്സും നഷ്ടമായിരുന്നു. സിസിടി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് മോഷണം ആണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് സ്വദേശികളായ ദുർഗ്ഗാലക്ഷ്മി , വാസന്തി, പൊന്നാത്ത എന്നിവർ പിടിയിലാകുന്നത്.
തിരുവല്ല വൈഎംസിഎ ജംഗ്ഷനിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപത്തു നിന്നാണ് ഇവർ പിടിയിലാകുന്നത്. തിരക്കേറിയ ഇടങ്ങളിൽ വിദഗ്ധമായി കളവ് നടത്തുന്നവരാണ് ഇവർ. സംസ്ഥാനത്തെ വിവിധശേഷങ്ങളിൽ മുപ്പതിലധികം കേസുകളിൽ പ്രതികളാണ്.
മാന്യമായി വസ്ത്രം ധരിച്ച് മോഷണം നടത്തി തന്ത്രപരമായി കടന്നുകളയുന്ന ഇവരെ പിടികൂടാൻ പൊലീസ് ഏറെ നാളായി അന്വേഷണത്തിലായിരുന്നു. ഒടുവിൽ പിടികൂടി പരിശോധിച്ചപ്പോഴും പൊലീസ് ഞെട്ടി. ഈ സമയവും നിരവധി വിലകൂടിയ മൊബൈൽ ഫോണുകൾ ഇവരുടെ കയ്യിൽ ഉണ്ടായിരുന്നു.
Read more: ആഭരണ നിര്‍മാണശാല ജീവനക്കാരനും സംഘവും കവർന്നത് 55 ലക്ഷം രൂപയുടെ സ്വര്‍ണം; മൂന്നുപേര്‍ അറസ്റ്റില്‍
അതേസമയം, സ്വര്‍ണാഭരണ നിര്‍മാണ ശാലയിലെ ജീവനക്കാരനും സംഘവും 55 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു. സംഭവത്തില്‍ മൂന്നുപേര്‍ വെസ്റ്റ് പൊലീസിന്റെ പിടിയിലായി. ജീവനക്കാരനായ കാണിപ്പയ്യൂര്‍ ചാങ്കര വീട്ടില്‍ അജിത്ത് കുമാര്‍ (52), ചാങ്കരവീട്ടില്‍ മുകേഷ് കുമാര്‍(51), ചിറ്റന്നൂര്‍ വര്‍ഗ്ഗീസ് (52) എന്നിവരാണ് അറസ്റ്റിലായത്. അജിത്ത് കുമാറും മുകേഷും സഹോദരങ്ങളാണ്.
മുണ്ടൂരിലെ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍നിന്നുള്ള 1028.85 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. ചാെവ്വാഴ്ച രാത്രി 7.45-ന് ആയിരുന്നു സംഭവം. ആഭരങ്ങള്‍ പുത്തൂരിലേക്കുള്ള മറ്റൊരു സ്ഥാപനത്തിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. അജിത് കുമാര്‍ അറിയിച്ചതനുസരിച്ച് സഹോദരന്‍ മുകേഷം കൂട്ടാളികളും കാറില്‍ എത്തുകയായിരുന്നു.