ജീവിതമാണ് ഉപദ്രവിക്കരുത് പ്ലീസ്, പ്രശ്നം പറഞ്ഞുതീര്‍ക്കാം! വയനാട്ടിൽ കടയുടമയുടെ അപേക്ഷ 3-ാമതും എത്തിയ കള്ളനോട്
മോഷ്ടാവെ ഉപദ്രവിക്കരുത്. പ്ലീസ് ജിവിച്ചു പോകട്ടെ, മൂന്ന് തവണ കള്ളൻ കയറി.
കൽപ്പറ്റ: പുൽപ്പള്ളിയിലെ ഒരു കടയിൽ രണ്ടാഴ്ചയ്ക്കിടെ മൂന്നു തവണ കള്ളൻ കയറി. മൂർപ്പനാട്ട് ജോയിയാണ് കള്ളനെ കൊണ്ട് പൊറുതി മുട്ടിയത്. മോഷ്ടാവെ ഉപദ്രവിക്കരുത്. പ്ലീസ് ജിവിച്ചു പോകട്ടെ, മൂന്ന് തവണ കള്ളൻ കയറി. എത്തിയതാകട്ടെ ഒരേ കള്ളൻ പൊറുതി മുട്ടി കടയുടെ. നവംബർ ഏഴിനാണ് ആദ്യ മോഷണം. കടയോട് ചേർന്ന നഴ്സറിയുടെ പൂട്ട് തകർത്തു. അലമാരയിലെ അലങ്കാര മത്സ്യങ്ങളെ മോഷ്ടിച്ചു. രണ്ടാം മോഷണത്തിന് നഴ്സറിയോട് ചേർന്നുള്ള കൂൾബാറിൽ കയറി 15000 രൂപ വിലമതിക്കുന്ന സാധനം കൊണ്ടുപോയി.
നവംബർ 19 -ന് മൂന്നാമതും കള്ളനെത്തി. സിഗരറ്റ്, മിഠായി, പണം എന്നിവ മോഷ്ടിച്ചു. ആദ്യം രണ്ടുതവണയും എത്തിയത് പുലർച്ചെയാണെങ്കിൽ മൂന്നാം മോഷണം രാത്രി ഒമ്പത് മണിയോടെ ആയിരുന്നു. കടയുടമ പറയുമ്പോലെ മോഷ്ടാവിനോട് ആര്‍ക്കായാലും അതേ പറയാനുള്ളു. പ്രശ്നമൊക്കെ പറഞ്ഞു തീർക്കണം. ഇങ്ങനെ മോഷ്ടിച്ചു തീർക്കരുത്.
അതേസമയം, കൊച്ചിയിൽ വ്യാപാരിയുടെ സ്കൂട്ടറിൽ നിന്നും പണം തട്ടിയെടുത്ത കേസിലെ പ്രതിയെ പൊലീസ് പിടികൂടി. സ്കൂട്ടറിന്‍റെ സീറ്റിനിടയിലുള്ള ബോക്സിൽ നിന്നും ഒരു ലക്ഷത്തി എഴുപതിനായിരം രൂപ മോഷ്ടിച്ച അസം മോറിഗാവ് തടികടപഥർ സ്വദേശി മൊബിൻ ആലം (23) ആണ് പെരുമ്പാവൂർ പൊലീസിന്‍റെ പിടിയിലായത്. പെരുമ്പാവൂർ പാത്തിപാലത്ത് ന്യൂ ഭാരത് കടയുടെ ഉടമയ്ക്കാണ് പണം നഷ്ടമായത്.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം. ഉടമ കടയടച്ച് അന്നത്തെ കളക്ഷനടക്കമുള്ള ഒരു ലക്ഷം രൂപ സ്കൂട്ടറിന്‍റെ സീറ്റിന് ഇടയിലുള്ള ബോക്സിൽ വച്ചു. തുടർന്ന് ഷട്ടർ ഇട്ടശേഷം തിരികെയെത്തി സ്കൂട്ടറിൽ വീട്ടിലേക്ക് പോയി. വീട്ടിലെത്തിയ ശേഷം നോക്കിയപ്പോഴാന്ന് പണം മോഷണം പോയ കാര്യം അറിയുന്നത്. പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെ 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടുകയായിരുന്നു.
മോഷ്ടിച്ച പണവും ഇയാളിൽ നിന്ന് കണ്ടെടുത്തു. ഈ പണവുമായി നാട്ടിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിനിടയിലാണ് പ്രതിയെ പൊലീസ് വലയിലാക്കുന്നത്. മോഷ്ടാവ് സഞ്ചരിച്ച സ്ക്കൂട്ടറും കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂർ പൊലീസ് ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐമാരായ റിൻസ്.എം.തോമസ്, കെ.ജി.ദിനേഷ് കുമാർ, എ.എസ്.ഐ ജോഷി തോമസ്, സീനിയർ സി.പി.ഒ അബ്ദുൾ മനാഫ്, സി.പി.ഒ കെ.എ.അഭിലാഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം