പ്രസവത്തിന് പിന്നാലെ നവജാത ശിശു ആശുപത്രിയില്‍ മരിച്ചു, സംഭവം നെയ്യാറ്റിൻകരയിൽ
നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയിലാണ് സംഭവം.
തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ചു. ഒറ്റശേഖരമംഗലം സ്വദേശി ആതിര പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. ആതിര നെയ്യാറ്റിൻകര ആശുപത്രിയിലെ ഡോകടർ ലിസ പ്രമിളയുടെ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെയാണ് ആതിര പ്രസവിച്ചത്. ഇതിന് പിന്നാലെയാണ് കുഞ്ഞ് മരിച്ചത്. ഷുഗർ കൂടിയതാണ് മരണകാരണമെന്ന് ഡോക്ടർ പറഞ്ഞു. നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയിലാണ് സംഭവം.