മീൻ പിടിക്കാൻ പോയി, വഞ്ചി മറിഞ്ഞ് യുവാവിനെ കാണാതായി; തിരച്ചിൽ തുടരുന്നു
കല്ലേറ്റുങ്കര സ്വദേശി പ്രണവ് (18) നെയാണ് കാണാതായത്. പുലർച്ചെ സുഹൃത്തിനൊപ്പം വഞ്ചിയിൽ മീൻ പിടിക്കാൻ പോയപ്പോഴാണ് അപകടം. കെട്ടിചിറ ബണ്ടിന് സമീപം വഞ്ചി മറിഞ്ഞ് പ്രണവിനെ കാണാതാവുകയായിരുന്നു. ഫയർഫോഴ്സ് എത്തി തിരച്ചിൽ തുടരുകയാണ്.
തൃശൂർ: പടിയൂർ കെട്ടിച്ചിറയിൽ വഞ്ചി മറിഞ്ഞ് യുവാവിനെ കാണാതായി. കല്ലേറ്റുങ്കര സ്വദേശി പ്രണവ് (18) നെയാണ് കാണാതായത്. പുലർച്ചെ സുഹൃത്തിനൊപ്പം വഞ്ചിയിൽ മീൻ പിടിക്കാൻ പോയപ്പോഴാണ് അപകടം. കെട്ടിചിറ ബണ്ടിന് സമീപം വഞ്ചി മറിഞ്ഞ് പ്രണവിനെ കാണാതാവുകയായിരുന്നു. ഫയർഫോഴ്സ് എത്തി തിരച്ചിൽ തുടരുകയാണ്.
അപകടങ്ങൾ തുടർക്കഥയാകുന്നു; മുതലപ്പൊഴിയിൽ നിയന്ത്രണത്തിന് ശുപാർശ നൽകി റിപ്പോർട്ട്
അതേസമയം, തിരുവനന്തപുരത്ത് മുതലപ്പൊഴിയിൽ വീണ്ടും അപകടമുണ്ടായി. ശക്തമായ തിരയിൽ പെട്ടു വള്ളം മറിഞ്ഞു. മത്സ്യ തൊഴിലാളിയെ രക്ഷിച്ചു. വള്ളം മറിഞ്ഞ് പരിക്കേറ്റത് ഷിബു എന്ന മത്സ്യ തൊഴിലാളിക്കാണ്. ഇയാൾക്ക് മുഖത്തും കാലിലും പരിക്കേറ്റിട്ടുണ്ട്. മറിൻ എൻഫോഴ്സ്മെൻ്റ്, ഫിഷറീസ് വകുപ്പ് ചേർന്നാണ് ഷിബുവിനെ രക്ഷിച്ചത്.