താമരശ്ശേരി ചുരം രണ്ടാം വളവിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; പരിക്കേറ്റ യുവാവിൻ്റെ പോക്കറ്റിൽ നിന്ന് എംഡിഎംഎ
ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനിടെ, പരിക്കേറ്റ ഒരാളുടെ പോക്കറ്റിൽ നിന്നും എംഡിഎംഎ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരം രണ്ടാം വളവിൽ നിന്നും ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽ പെട്ടവരുടെ പോക്കറ്റിൽ നിന്നും മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തു. കൈതപ്പോയിൽ സ്വദേശി ഇർഷാദ്, ഫാഹിസ് എന്നിവർ സഞ്ചരിച്ചിരുന്ന ഥാർ ജീപ്പാണ് അപകടത്തിൽ പെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇർഷാദിന്റെ പോക്കറ്റിൽ നിന്നാണ് മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തത്. പിന്നീട് വാഹനത്തിൽ നടത്തിയ പരിശോധനയിൽ രണ്ട് പാക്കറ്റ് എംഡിഎംഎയും കണ്ടെത്തി.
ഇന്ന് പുലർച്ചെ ചുരത്തിലെ നാലാം വളവിലെത്തിയ ഇരുവരും അവിടെ സമയം ചിലവഴിച്ചിരുന്നു. പിന്നീട് മടങ്ങുന്നതിനിടെ രണ്ടാം വളവിൽ വെച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ രണ്ടു പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരുടെ താമസ സ്ഥലത്തും പൊലീസ് പരിശോധന നടത്തും.