ക്ഷേത്ര പൂജാരിയെ ബൈക്കിൽ നിന്ന് ചവിട്ടി വീഴ്ത്തി വെട്ടി; പ്രതികൾ തമിഴ്നാട്ടിൽ നിന്ന് പിടിയിൽ

മുൻ വൈരാഗ്യം, നെയ്യാറ്റിൻകരയിൽ ക്ഷേത്ര പൂജാരിയെ വെട്ടിയ കേസിൽ പ്രതികളായ രണ്ടു പേരെ തമിഴ്നാട്ടിൽ നിന്നും പിടികൂടി. 
temple priest was kicked off his bike and stabbed Accused arrested from Tamil Nadu ppp

തിരുവനന്തപുരം: മുൻ വൈരാഗ്യം, നെയ്യാറ്റിൻകരയിൽ ക്ഷേത്ര പൂജാരിയെ വെട്ടിയ കേസിൽ പ്രതികളായ രണ്ടു പേരെ തമിഴ്നാട്ടിൽ നിന്നും പിടികൂടി. നെയ്യാറ്റിൻകര ചായ്ക്കോട്ടുകോണത്ത് വച്ച്  മുൻ വൈരാഗ്യത്തിന്റെ പേരിൽ ക്ഷേത്ര പൂജാരിയെ വെട്ടിപ്പരിക്കൽപ്പിച്ച പ്രതികളെ മാരായമുട്ടം പോലീസ് പിടികൂടി. 

ചായ്ക്കോട്ടുകോണം, ലക്ഷ്മി നിവാസിൽ ബിനോയ് (34), ഉദിയൻകുളങ്ങര, പുതുക്കുളങ്ങര പുത്തൻവീട്ടിൽ സുബിൻ (22 ) എന്നിവരെയാണ് മാരായമുട്ടം പോലീസ് തമിഴ്നാട്ടിൽ നിന്നും ഇരുവരെയും പിടികൂടിയത്. 
കഴിഞ്ഞമാസം 29ന് രാത്രി പത്തുമണിയോടെ ചായ്ക്കോട്ടുകോണത്ത് വച്ച് വെൺകുളം സ്വദേശിയും നെടുങ്കോട് ദേവീക്ഷേത്രത്തിലെ പൂജാരിയുമായ രാജേഷ് രാത്രി പൂജ കഴിഞ്ഞ്  വീട്ടിലേക്ക് ബൈക്കിൽ വരുമ്പോഴാണ് ചായ്‌ക്കോട്ട് കോണത്ത് വച്ച് സുബിനും, ബിനോയിയും ചേർന്നു ആക്രമിക്കുന്നത്. 

രാജേഷിനെ ബൈക്കിൽ നിന്നും ചവിട്ടി വീഴ്ത്തിയ സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന് പൊലീസ് പറയുന്നു.  സംഭവശേഷം രണ്ട് പ്രതികളും തമിഴ്നാട്ടിൽ ഒളിവിൽ പോവുകയായിരുന്നു. 2008  പൂജാരിയായ രാജേഷും ബിനോയിയും തമ്മിൽ സംഘട്ടനം ഉണ്ടാവുകയും രാജേഷ്, ബിനോയിയെ വെട്ടുകയും ചെയ്തിരുന്നു. 

ഈ സംഭവത്തിലെ വൈരാഗ്യമാണ് രാജേഷിനെ വെട്ടാൻ കാരണമെന്ന് മാരായമുട്ടം പോലീസ് പറഞ്ഞു.  ജില്ലാ കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയ രണ്ടാംപ്രതി സുബിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടുകയും ഒന്നാം പ്രതിയായ ബിനോയി യെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. 

Read more: 14 കാരനെ കഞ്ചാവും ലഹരിയും നൽകി പീഡിപ്പിച്ചു, വളർത്തച്ചനെ ശത്രുവാക്കി; 67 കാരന് 30 വർഷം കഠിന തടവ്, പിഴ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios