ഭർത്താവിന്‍റെ മദ്യപാനം മാറ്റാൻ പൂജ, യുവതിയെ വീട്ടിൽ വിളിച്ച് വരുത്തി പീഡിപ്പിച്ച പൂജാരി 22 വർഷം അഴിയെണ്ണും

ഭര്‍ത്താവിന്റെ മദ്യപാനം നിര്‍ത്താനായാണ് പ്രതി ചില പൂജകള്‍ നിര്‍ദേശിച്ചത്. ഇതിനായി പ്രതിയുടെ വീടിനടുത്തുള്ള പെരിങ്ങണ്ടൂരുള്ള അമ്പലത്തിലേക്ക് വിളിച്ച് വരുത്തിയ യുവതിയെ പ്രതി തന്‍റെ വീട്ടിലേക്ക് എത്തിച്ച് പീഡീപ്പിക്കുകയായിരുന്നു.

temple priest gets 22 years in jail for rape women in thrissur

തൃശൂര്‍: ഭര്‍ത്താവിന്റെ  മദ്യപാനം പൂജകളിലൂടെ മാറ്റിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിയെ കുന്നംകുളം പോക്‌സോ കോടതി 22 വര്‍ഷം കഠിന തടവിനും 1,10,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പെരിങ്ങണ്ടൂര്‍ പൂന്തുട്ടില്‍ വീട്ടില്‍ സന്തോഷ് സ്വാമി (സന്തോഷ് കേശവന്‍ 34)യെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് എസ്. ലിഷ ശിക്ഷിച്ചത്. 2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഭര്‍ത്താവിന്റെ മദ്യപാനം നിര്‍ത്താനായാണ് പ്രതി യുവതിയോട് ചില പൂജകള്‍ നിര്‍ദേശിച്ചിരുന്നു. ഇതിനായി പ്രതിയുടെ വീടിനടുത്തുള്ള പെരിങ്ങണ്ടൂരുള്ള അമ്പലത്തിലേക്ക് യുവതിയെ വിളിച്ച് വരുത്തിയ. പിന്നീട് പ്രതി  യുവതിയെ തന്‍റെ വീട്ടിലേക്ക് എത്തിച്ച് പീഡീപ്പിക്കുകയായിരുന്നു. ഇതിന് ശേഷവും ബലാത്സംഗ വിവരം പുറത്ത് പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയും ഇയാൾ പീഡനത്തിന് ഇരയാക്കി. പിന്നീട് പലതവണ ഭീഷണിപ്പെടുത്തി തൃശൂര്‍ മെഡിക്കല്‍ കോളജിനടുത്തുള്ള ലോഡ്ജിലേക്ക് വിളിച്ച് വരുത്തിയും പ്രതി യുവതിയെ ബലാത്സംഗം ചെയതുവെന്നാണ് കേസ്.  

കേസിലേക്ക് 18 സാക്ഷികളെ വിസ്തരിച്ചു. കേസിന്റെ ആദ്യാന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് പേരാമംഗലം ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ബി. സന്തോഷും കേസ് രജിസ്റ്റര്‍ ചെയ്തത് പേരാമംഗലം സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് പി. ലാല്‍ കുമാറുമാണ്. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. ബിനോയ്, പ്രോസിക്യൂഷന്  സഹായിക്കുന്നതിനായി അഡ്വ. കെ.എന്‍. അശ്വതി, അഡ്വ. രഞ്ജിക കെ. ചന്ദ്രന്‍, സി.പി.ഒ. കെ.ടി.ഷാജു,  എം. ഗീത എന്നിവരും ഹാജരായി. ഈ പ്രതിക്കെതിരേ മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്ത കേസും നിലവിലുണ്ടായിരുന്നു.

Read More : 'വർഗീയ ഭിന്നിപ്പുണ്ടാക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുന്നു, ഇരുളിന് മേൽ വെളിച്ചത്തിന്‍റെ വിജയമായി വിഷു മാറട്ടെ'

Latest Videos
Follow Us:
Download App:
  • android
  • ios