അത്യാഢംബര വാഹന വിൽപ്പന കേന്ദ്രത്തിൽ റെയ്ഡ്, 84 കോടിയുടെ നികുതി വെട്ടിപ്പ്, താരങ്ങളുടേയും ഇടപാട് പരിശോധിക്കും
റോയൽ ഡ്രൈവ് എന്ന സ്ഥാപനത്തിന്‍റെ സംസ്ഥാനത്തെ നാല് കേന്ദ്രങ്ങളിലാണ് ഇൻകംടാക്സിന്റെ പരിശോധന
കൊച്ചി : അത്യാഡംബര വാഹന വിൽപ്പന കേന്ദ്രത്തിൽ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്‍റെ പരിശോധന. 84 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. റോയൽ ഡ്രൈവ് എന്ന സ്ഥാപനത്തിന്‍റെ സംസ്ഥാനത്തെ നാല് കേന്ദ്രങ്ങളിലാണ് ഇൻകംടാക്സിന്റെ പരിശോധന നടന്നത്. അത്യാഡംബര വാഹനങ്ങളുടെ സെക്കന്‍റ് ഹാൻഡ് വിൽപ്പനയും ഇതുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പുമാണ് പരിശോധിക്കുന്നത്. വിൽപ്പനയുമായി ബന്ധപ്പെട്ട യഥാർത്ഥ വില മറച്ചുവെച്ചായിരുന്നു നികുതി വെട്ടിപ്പ്. കണക്കിൽ കാണിക്കാത്ത തുക പണമായി വാങ്ങിച്ചായിരുന്നു ഇടപാട്. മലയാളത്തിലെ നിരവധി സിനിമാ താരങ്ങളടക്കം ഇവിടെ നിന്ന് അത്യാഡംബര വാഹനങ്ങൾ വാങ്ങിയിട്ടുണ്ട്. ഈ ഇടപാട് വിശദാംശങ്ങളും പരിശോധിക്കും.