ആത്മഹത്യാ ഭീഷണിയുമായി വ്യവസായി മരത്തിന് മുകളില്‍
അങ്കമാലിയിൽ ഉള്ള തന്‍റെ എക്സ്പോര്‍ട്ടിംഗ് സ്ഥാപനത്തിന് രണ്ട് വർഷമായി വൈദ്യുതി കണക്ഷൻ നൽകിയില്ല എന്ന് ആരോപിച്ചാണ് പ്രസാദിന്‍റെ ആത്മഹത്യ ഭീഷണി.
അങ്കമാലി: മരത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവ വ്യവസായി. അങ്കമാലിയിലെ ന്യു ഇയര്‍ ചിട്ടിക്കമ്പനി ഉടമ എം.എം.പ്രസാദ് ആണ് മരത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്നത്.
അങ്കമാലിയിൽ ഉള്ള എക്സ്പോര്‍ട്ടിംഗ് സ്ഥാപനത്തിന് രണ്ട് വർഷമായി വൈദ്യുതി കണക്ഷൻ നൽകിയില്ല എന്ന് ആരോപിച്ചാണ് പ്രസാദിന്‍റെ ആത്മഹത്യ ഭീഷണി. കറുകുറ്റി കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിലുള്ള മരത്തില്‍ കയറിയിരിക്കുന്ന പ്രസാദിനെ താഴെയിറക്കാന്‍ പൊലീസും ഫയര്‍ഫോഴ്സും ശ്രമം നടത്തുന്നുണ്ട്.