കൊച്ചിയില്‍ പെറ്റ് ഷോപ്പിൽ നിന്ന് നായ്ക്കുട്ടിയെ മോഷ്ടിച്ചെന്ന കേസ്,എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍

ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും ചേര്‍ന്ന് നെട്ടൂരിലെ പെറ്റ് ഷോപ്പിൽ നിന്ന്  20,000 രൂപ വിലയുള്ള നായക്കുട്ടിയെ ഹെല്‍മറ്റില്‍ ഒളിപ്പിച്ച് കടത്തിയത്. 

Students arrested for kidnapping a puppy from a pet shop in Kochi

കൊച്ചി: കൊച്ചിയിൽ നിന്നും ഹെൽമറ്റിൽ ഒളിപ്പിച്ച് പട്ടിക്കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ട് കർണ്ണാടക സ്വദേശികൾ പിടിയിൽ. എൻജിനീയറിംഗ് വിദ്യാർ‍ത്ഥികളായ നിഖിലും ശ്രേയയുമാണ് പിടിയിലായത്. ഉഡുപ്പിയിലെ കർക്കാലയിൽ നിന്നാണ്  ഇരുവരെയും പിടികൂടിയത്. പട്ടിക്കുട്ടിയെയും പൊലീസ് കണ്ടെത്തി.

കൊച്ചി പനങ്ങാട് പൊലീസിനെ വെള്ളം കുടിപ്പിച്ച കേസിൽ പട്ടിക്കുട്ടിയെ മോഷ്ടിച്ച് നാലാം ദിവസമാണ് മോഷ്ടാക്കളെ പിടികൂടുന്നത്. കർണ്ണാടകയിലെ എൻജിനീയറിംഗ് വിദ്യാർത്ഥികളായ നിഖിലും നേഹയും പട്ടിക്കുട്ടിയെ ഹെൽമറ്റിലൊളിപ്പിച്ച് ബൈക്കിൽ ഉഡുപ്പി കർക്കാലയിലേക്കാണ് കടത്തിയത്. പനങ്ങാട് സ്റ്റേഷനിലെ എസ്എഐമാരായ ജിൻസണ്‍ ഡൊമിനിക്കിന്‍റെയും ജി ഹരികുമാറിന്‍റെയും നേതൃത്വത്തിലുള്ള സംഘം ഇവരെ തെരഞ്ഞെത്തുമ്പോൾ കാണുന്നത് പട്ടിക്കുട്ടിയെ കളിപ്പിക്കുന്ന ശ്രേയയേയും നിഖിലിനെയുമാണ്. ഒപ്പം കുറെ പൂച്ചക്കുട്ടികളും ഉണ്ടായിരുന്നു. വളർത്താനാണോ വിൽക്കാനാണോ മോഷണം നടത്തിയത് എന്നതടക്കം അറിയാൻ ഇവരെ നാളെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യും.

ശനിയാഴ്ച വൈകിട്ടാണ് നെട്ടൂരിലെ പെറ്റ് ഷോപ്പിൽ നിന്നും 15,000 രൂപ വിലയുള്ള പട്ടിക്കുട്ടിയെ ഹെൽമറ്റിൽ ഒളിപ്പിച്ച് കടത്തുന്നത്. പിന്നീട് വൈറ്റിലയിലെ കടയിൽ നിന്നും തീറ്റവാങ്ങിയിരുന്നു. പെറ്റ് ഷോപ്പ് ഉടമയുടെ പരാതിക്ക് പിന്നാലെ സിസിറ്റിവി ദൃശ്യങ്ങളും ഫോണ്‍ ട്രാൻസാക്ഷനുകളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ബൈക്കിലാണ് ഉഡുപ്പിയിൽ നിന്നും നിഖിലും ശ്രേയയും കൊച്ചിയിലെത്തിയത്.

Latest Videos
Follow Us:
Download App:
  • android
  • ios