കൂട്ടുകാർക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്തുകൾ കരയ്ക്കത്തിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
 

student drowned death while taking a bath with his friends trivandrum sts

തിരുവനന്തപുരം: തിരുവനന്തപുരത്ത് പള്ളിക്കൽ പകൽക്കുറി ആറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കല്ലമ്പലം നാവായിക്കുളം സ്വദേശി വൈഷ്ണവ് (19)ആണ് മരണപ്പെട്ടത്. അഞ്ചൽ സെൻറ് ജോൺസിൽ രണ്ടാംവർഷ ഡിഗ്രി വിദ്യാർഥിയാണ് മരണപ്പെട്ട വൈഷ്ണവ്. ഇന്ന് വൈകുന്നേരം 5.30 ന് നാലംഗ സംഘം ആണ് ആറ്റിൽ കുളിക്കാൻ ഇറങ്ങിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുകൾ കരയ്ക്കത്തിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് പുഴയില്‍ മുങ്ങി മരിച്ചു

ചക്കിട്ടപ്പാറ ചവറമ്മൂഴിയിൽ വിനോദസഞ്ചാരത്തിനെത്തിയ 22 വയസുകാരൻ മുങ്ങി മരിച്ചു. പോണ്ടിച്ചേരി സ്വദേശിയായ ഗൗഷിക് ദേവാണ് മരിച്ചത്. മാഹിയിലെ ദന്തൽ കോളേജിൽ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ ആറംഗ സംഘം കൂവപ്പൊയിൽ പറമ്പിൽ പുഴയിൽ ഇറങ്ങുകയായിരുന്നു. ഗൗഷിക് കാൽ തെന്നി വെള്ളത്തിൽ വീണു. നാട്ടുകാരും പൊലീസും ചേർന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Latest Videos
Follow Us:
Download App:
  • android
  • ios