മലപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു; വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം
പുലർച്ചെ നാല് മണിയോടെ ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്.
മലപ്പുറം: മലപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് വിദ്യാർത്ഥിനി മരിച്ചു. മൊറയൂർ അറഫാ നഗർ സ്വദേശി മുജീബ് റഹ്മാൻ ബാഖവിയുടെ മകൾ ഫാത്തിമ ഹിബ (17) യാണ് മരിച്ചത്. ഒഴുകൂർ പള്ളിമുക്ക് ഹയാത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. വെളിയങ്കോട് ഫ്ളൈ ഓവറിൽ വെച്ച് പുലർച്ചെ നാല് മണിയോടെ ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഒരു വിദ്യാർത്ഥിയുടെ പരിക്ക് ഗുരുതരമാണ്. മറ്റുള്ളവർ സുരക്ഷിതരാണ്.
READ MORE: കുറുക്കൻ സ്കൂട്ടറിന് കുറുകെ ചാടി; അപകടത്തിൽപ്പെട്ട അധ്യാപിക മരിച്ചു