ബസ് കാത്തിരിപ്പുകേന്ദ്രത്തിന് മുകളിലേക്ക് തെങ്ങ് വീണ് അപകടം, ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു
മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് നന്ദുവിന്റെ മരണം
വയനാട്ടിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിന് മുകളിൽ തെങ്ങ് വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. കാട്ടിക്കുളം സ്വദേശി നന്ദു (19) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് കൽപ്പറ്റ പുള്ളിയാർമലയിലായിരുന്നു അപകടം. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് നന്ദുവിന്റെ മരണം.