സ്‌കൂൾ വിദ്യാർഥിയെ തെരുവ് നായ ഓടിച്ചു, ഓടിയത് ഓട്ടോക്ക് മുന്നിലേക്ക്; അപകടം ഒഴിവായത് തലനാരിഴക്ക്- വീഡിയോ
ദൃശ്യം പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുകയും തെരുവ് നായ ശല്യത്തിന് പരിഹാരം കാണണമെന്നും ആവശ്യമുയരുകയും ചെയ്തു.
മലപ്പുറം: സ്‌കൂൾ വിട്ടുവരികയായിരുന്ന കുട്ടിയെ തെരുവ് നായ ഓടിച്ചു. കുട്ടി പേടിച്ചോടിയ കുട്ടി എതിരെയെത്തിയ ഓട്ടോക്ക് മുന്നിൽപ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്. മലപ്പുറം കോട്ടപ്പടി ജംഗ്ഷനിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ചയാണ് സ്‌കൂൾ വിട്ടുവരികയായിരുന്ന വിദ്യാർഥിയെ റോഡരികിലെ തെരുവുനായ ആക്രമിക്കാൻ മുതിർന്നത്. ഇതോടെ ജീവനും കൊണ്ട് കുട്ടി നടുറോഡിലേക്കാണ് ഓടിയത്. അതുവഴി പോകുകയായിരുന്ന ഓട്ടോയിൽ കുട്ടിയിടിക്കുകയും ചെയ്തു. എന്നാൽ ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു. സമീപത്തെ കടയിലെ സിസിടിവി ദൃശ്യം പുറത്തുവന്നതോടെയാണ് അപകടത്തിന്റെ തീവ്രത മനസ്സിലാകുന്നത്.
ദൃശ്യം പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുകയും തെരുവ് നായ ശല്യത്തിന് പരിഹാരം കാണണമെന്നും ആവശ്യമുയരുകയും ചെയ്തു. മലപ്പുറം നഗരത്തിലെ മിക്ക പ്രദേശത്തും തെരുവുനായ ശല്യം രൂക്ഷമാണ്. നേരെത്തെ രാത്രിയാണ് ശല്യം കൂടുതലെങ്കിലും ഇപ്പോൾ പകലും ഇവയുടെ ശല്യത്തിന്‌ള കുറവൊന്നുമില്ല.
മലപ്പുറം ടൗൺ, കോട്ടപ്പടി ജംഗ്ഷൻ, മൂന്നാംപടി, മൈലപ്പുറം, മുണ്ടുപറമ്പ് എന്നിവിടങ്ങളിലെല്ലാം നായ ശല്യം രൂക്ഷമാണ്. മലപ്പുറം കലക്ടറേറ്റിൽ മാസങ്ങൾക്ക് മുമ്പാണ് അഭിഭാഷകന് തെരുവുനായയുടെ കടിയേറ്റത്. തുടർന്ന് ജില്ലാ ഭരണകൂടം വാക്‌സീനേഷൻ നടപടികൾ ഊർജിതമാക്കിയിരുന്നങ്കിലും ഇപ്പോൾ നിർജീവമായ അവസ്ഥയാണ്.
കണ്ണൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; ടീച്ചർക്കെതിരെ അന്വേഷണം