രാത്രി ഒരു മണിക്ക് ഹെൽമറ്റ് ധരിച്ച് തൂമ്പയുമായി എടിഎം കൗണ്ടറിൽ, കുത്തി തുറക്കാൻ പാഴ്ശ്രമം സിസിടിവിയിൽ കുടുങ്ങി

ഒന്നിലധികം തവണ ശ്രമിച്ചിട്ടും മെഷീൻ കുത്തിത്തുറക്കാൻ ഇയാളെക്കൊണ്ട് സാധിച്ചില്ല. ഇതേ തുടർന്ന് ശ്രമം ഉപേക്ഷിച്ച് പോവുകയായിരുന്നു.

Spotted inside ATM counter at 1am midnight wearing helmet with a Hoe in hand and attempted to break machine

കണ്ണൂർ: പെരിങ്ങത്തൂരിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം കൗണ്ടർ കുത്തിത്തുറന്ന് മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിലായി. വടകര തൂണേരി സ്വദേശിയായ വിഘ്നേശ്വർ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ഇയാൾ എടിഎം മെഷീൻ തക‍ർത്ത് മോഷണം നടത്താൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.

ഡിസംബർ 25ന് രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ഹെൽമറ്റ് ധരിച്ച് മുഖം മറച്ച യുവാവ് തൂമ്പയുമായാണ് പെരിങ്ങത്തൂരിലെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം കൗണ്ടറിൽ എത്തിയത്. തൂമ്പ ഉപയോഗിച്ച് മെഷീനിന്റെ രണ്ട് വശത്തും കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ശ്രമം ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെട്ടു. എടിഎം കൗണ്ടറിനുള്ളിൽ തന്നെ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിൽ ഇതിന്റെ ദൃശ്യങ്ങളെല്ലാം പതിഞ്ഞിരുന്നു. ബാങ്ക് അധികൃതർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയ പൊലീസ് സംഘം വെള്ളിയാഴ്ച പ്രതിയെ പിടികൂടുകയായിരുന്നു. പ്രൊബേഷൻ എസ്.ഐ വിനീതിന്റെ നേതൃത്വത്തിൽ എ.എസ്.ഐ സൗജിത്, തലശ്ശേരി എ.എസ്.പി സ്‍ക്വാഡ് അംഗങ്ങളായ രതീഷ് ലിജു ശ്രീലാൽ ഹിരൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios