അമിതവേഗത്തിലെത്തിയ ബൈക്ക് പിക്കപ്പ് ലോറിയിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം; സിസിടിവി ദൃശ്യങ്ങള്‍
ഇന്നലെ രാത്രി 11 മണിയോടെയാണ് പാലാ പൊൻകുന്നം റൂട്ടിൽ അപകടമുണ്ടാകുന്നത്.
കോട്ടയം; പാലാ പൊൻകുന്നം റോഡിൽ കുമ്പാനിയിൽ ബൈക്ക് പിക്കപ്പ് ലോറിയിലിടിച്ച് കയറി യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ വെള്ളിയേപ്പള്ളി സ്വദേശി അഭിലാഷാണ് മരിച്ചത്. ഇന്നലെ രാത്രി നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അമിതവേഗത്തെിലെത്തിയ ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നടക്കം വ്യക്തമാകുന്നുണ്ട്.
ഇന്നലെ രാത്രി 11 മണിയോടെയാണ് പാലാ പൊൻകുന്നം റൂട്ടിൽ അപകടമുണ്ടാകുന്നത്. പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കുന്ന സമയത്ത് ഗുരുതരാവസ്ഥയിലായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. ആശുപത്രിയിലെത്തും മുമ്പ് മരണം സംഭവിച്ചിരുന്നു. അമിത് വേഗത്തിലെത്തിയ ബൈക്ക് മറ്റൊരു വാഹനത്തെ മറികടന്ന് എത്തുമ്പോഴാണ് അപകടമെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും അറിയാൻ സാധിക്കുന്നുണ്ട്. ലോറിയെ മറികടന്നെത്തിയ ബൈക്ക് പിക്കപ്പ് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.