തിരുവോണ നാളില്‍ ഭാര്യാ പിതാവിനെ ഹെല്‍മറ്റിന് അടിച്ച് വീഴ്ത്തിയ മരുമകന്‍ അറസ്റ്റില്‍
സന്തോഷിൻ്റെ മകൾ അഞ്ജുവിനെ പ്രേമിച്ചാണ് കലേഷ് വിവാഹം കഴിച്ചത് . പ്രസവത്തിനായി വീട്ടിൽ വന്ന അഞ്ജുവിനെ കാണാൻ വരുന്ന കലേഷ് മദ്യ ലഹരിയിൽ ഭാര്യാ പിതാവുമായി വഴക്കിടുന്നത് പതിവായിരുന്നു
ചെങ്ങന്നൂർ: ഹെൽമറ്റ് കൊണ്ട് ഭാര്യാ പിതാവിനെ അടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച മരുമകൻ അറസ്റ്റിൽ. ആലാ സൗത്ത് മായാ ഭവനിൽ സന്തോഷിനെ (49 ) പരുക്കേൽപ്പിച്ച സംഭവത്തിലാണ് മകളുടെ ഭർത്താവ് പെണ്ണുക്കര പറയകോട് കലേഷ് (21 ) നെ ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സന്തോഷ് തിരുവൻ വണ്ടൂർ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
ആലാ നെടുവരംകോട് ഷാപ്പിന് സമീപം തിരുവോണ നാളിൽ വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒരു വർഷം മുൻപ് സന്തോഷിൻ്റെ മകൾ അഞ്ജുവിനെ പ്രേമിച്ചാണ് കലേഷ് വിവാഹം കഴിച്ചത് . പ്രസവത്തിനായി വീട്ടിൽ വന്ന അഞ്ജുവിനെ കാണാൻ വരുന്ന കലേഷ് മദ്യ ലഹരിയിൽ ഭാര്യാ പിതാവുമായി വഴക്കിടുന്നത് പതിവായിരുന്നു. ഇത്തരമൊരു വാക്കേറ്റത്തിനിടെയാണ് അക്രമം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്.
കസ്റ്റഡിയിലെടുത്ത കലേഷിനെതിരെ വധശ്രമത്തിന് കേസെടുത്തുവെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ എ.സി. വിപിൻ അറിയിച്ചു. തിരുവോണത്തിന് തൃശൂരിൽ മൂന്നു സംഭവങ്ങളിലായി രണ്ടു പേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതികൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതപ്പെടുത്തിയിട്ടുണ്ട്. നെടുപുഴയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ 24 വയസ്സുകാരൻ കരുണാമയിയാണ് കൊല്ലപ്പെട്ടത്. കരുണാമയിയുടെ സുഹൃത്തുക്കളായ അമൽ, വിഷ്ണു, ബിനോയ് എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൂർക്കനിക്കര വായനശാലയുടെ കുമ്മാട്ടി ആഘോഷത്തിനിടെയാണ് രണ്ടാമത്തെ കൊലപാതകമുണ്ടായത്.
ഡാൻസ് കളിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിൽ 28 കാരൻ അഖിലാണ് കൊല്ലപ്പെട്ടത്. ഈ കേസിലെ പ്രതികളായ വിശ്വജിത്ത്, ബ്രഹ്മ ജിത്ത് എന്നീ ഇരട്ട സഹോദരങ്ങൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതപ്പെടുത്തി. മൂന്നാമത്തെ സംഭവമുണ്ടായത് അന്തിക്കാടാണ്. നിമേഷ് എന്നയാൾക്കാണ് കുത്തേറ്റത്. കുത്തിയ ഹിരത്തിനും പരിക്കുണ്ട്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം