തൃശൂരിൽ സ്കൂൾ ബസിന് നേരെ കല്ലേറ്; ബസിന് പിന്നിലെ ഗ്ലാസ് തകർന്നു, വിദ്യാർത്ഥികൾക്ക് പരിക്കില്ല
കല്ലെറിഞ്ഞയാള്‍ ഓടിപ്പോകുന്നത് കണ്ടതായി ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പറഞ്ഞു. ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തൃശൂർ : തൃശൂരിൽ വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസിന് നേരെ കല്ലേറ്. ചെറുതുരുത്തി പുതുശ്ശേരി എസ് എൻ ടി ടി ഐ സ്കൂളിന്റെ ബസിന് നേരെയാണ് കല്ലേറുണ്ടായത്. വൈകിട്ട് മൂന്നേകാലോടെ സ്കൂൾ വിട്ട് വിദ്യാർത്ഥികളുമായി പോകുകയായിരുന്ന ബസിന് നേരെയാണ് കല്ലേറ് നടന്നത്. കല്ല് കൊണ്ട് ബസിന്റെ പിന്നിലെ ഗ്ലാസ് തകർന്നു. കല്ലെറിഞ്ഞത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കല്ലേറിൽ വിദ്യാർത്ഥികൾക്കോ ബസ് ജീവനക്കാർക്കോ പരിക്കില്ലെന്നത് ആശ്വാസമായി. കല്ലെറിഞ്ഞയാള്‍ ഓടിപ്പോകുന്നത് കണ്ടതായി ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പറഞ്ഞു. ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വെള്ളക്കരം : കുറഞ്ഞ നിരക്ക് 22.05 ൽ നിന്നും 72.05 രൂപയാക്കി, ഗാർഹിക ഉപഭോഗ ബിൽ 550 രൂപ വരെ കൂടും
അതിനിടെ, കോട്ടയത്ത് സ്കൂൾ മൈതാനത്തു നിന്ന് റോഡിലേക്ക് വീണ ഫുട്ബോളിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പ്ലാശനാൽ കളത്തുകടവ് റോഡിലാണ് മൈതാനത്തു നിന്ന് റോഡിലേയ്ക്ക് വന്ന ഫുട്ബാളിൽ ബൈക്ക് തട്ടി വീണത്. തലപ്പലം സ്വദേശിനി നിത്യ, ബന്ധുവായ ആദർശ് എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഫുട്ബോളിൽ തട്ടി അപകടത്തിൽപ്പെടുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ യാത്രക്കാർ ഇരുവർക്കും കൈക്ക് സാരമായ പരിക്കേറ്റു. ഈ മാസം അഞ്ചിന് നടന്ന അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നു.