സിവിൽ സപ്ലൈസ് ഗോഡൗണിൽ നിന്ന് 36 ലക്ഷത്തിന്‍റെ അരിയും ഗോതമ്പും കടത്തിയെന്ന കണ്ടെത്തൽ; 2 ഉദ്യോഗസ്ഥർക്കെതിരെ കേസ്

അരി കടത്തിയ ലോറി ഉൾപ്പെടെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. 

smuggling of rice and wheat worth Rs 36 lakh from Konni civil supplies godown case against two officials

പത്തനംതിട്ട: കോന്നി സിവിൽ സപ്ലൈസ് ഗോഡൗണിലെ ധാന്യക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. അനിൽ കുമാർ, ജയദേവ് എന്നിവർക്കെതിരെയാണ് കേസ്. 36 ലക്ഷം രൂപയുടെ അരിയും ഗോതമ്പും കടത്തിയെന്നാണ് കേസ്. വകുപ്പ് തല വിജിലൻസ് അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. അരി കടത്തിയ ലോറി ഉൾപ്പെടെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. 

പഴുതടച്ച സുരക്ഷയുണ്ടെന്ന് അവകാശപ്പെടുന്ന സ്ഥലത്തു  നിന്നാണ് ലോഡ് കണക്കിന് അരിയും ഗോതമ്പും കടത്തിയത്. ഇതെങ്ങനെ സംഭവിച്ചു എന്നത് ഉൾപ്പെടെ കണ്ടെത്താനുണ്ട്. സംഭവത്തിൽ അനിൽ കുമാറിനെ നേരത്തെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ജയദേവിനെ സ്ഥലം മാറ്റുകയും ചെയ്തു. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന് ഉൾപ്പെടെയുള്ള അന്വേഷണം നടക്കുകയാണ്. 

മാളികപ്പുറത്തെ തേങ്ങ ഉരുട്ടലും മഞ്ഞൾപ്പൊടി വിതറലും; അനാചാരങ്ങൾ നിരോധിക്കുമെന്ന് ദേവസ്വം ബോർഡ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios