പാലക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും പുക ഉയർന്നു, ബസിനെ ഒന്നാകെ മൂടി പുക! കാരണം എഞ്ചിനിലെ സാങ്കേതിക തകരാർ
ചിറ്റൂരിൽ നിന്നും കൊഴിഞ്ഞാമ്പാറ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ നിന്നുമാണ് വലിയ തോതിൽ പുക ഉയർന്നത്
പാലക്കാട്: പാലക്കാട് ചിറ്റൂരിന് സമീപം കമ്പിളിചുങ്കത്ത് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും പുക ഉയർന്നു. ചിറ്റൂരിൽ നിന്നും കൊഴിഞ്ഞാമ്പാറ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ നിന്നുമാണ് വലിയ തോതിൽ പുക ഉയർന്നത്. ബസിനെ ഒന്നാകെ മൂടുന്ന നിലയിലാണ് പുക ഉയർന്നത്. യാത്രക്കാരും ജീവനക്കാരും ഉടൻ തന്നെ ബസിൽ നിന്നും ഇറങ്ങി. തുടർന്ന് നടത്തിയ പരിശോധനയിൽ എഞ്ചിനിൽ ഉണ്ടായ സാങ്കേതി തകരാർ മൂലമാണ് പുക ഉയർന്നതെന്ന് ജീവനക്കാർ വ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം