ഒരുമീറ്റർ നീളം, ലക്ഷങ്ങളുടെ വില, എത്തിയത് കർണാടകയിൽ നിന്ന്; വയനാട്ടില്‍ ആറംഗ സംഘം പിടിയില്‍

കര്‍ണാടക സ്വദേശികള്‍ വയനാട്ടുകാരായ സംഘത്തിന് കൈമാറാന്‍ എത്തിച്ചതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.

six karnataka men arrested with ivory in Wayanad prm

മാനന്തവാടി: നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ വനംവകുപ്പ് ഫ്ലൈയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ വില്‍പ്പനക്കെത്തിച്ച ആനക്കൊമ്പുമായി ആറുപേർ പിടിയിൽ. വനംവകുപ്പ് ഇന്റലിജന്‍സ് ടീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആറംഗ സംഘത്തില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഒരു മീറ്ററോളം നീളമുള്ള ആനക്കൊമ്പ് സംഘത്തില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. കര്‍ണാടക സ്വദേശികള്‍ വയനാട്ടുകാരായ സംഘത്തിന് കൈമാറാന്‍ എത്തിച്ചതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios