റോഡിനരികിലൂടെ നടന്ന് പോവുകയായിരുന്ന 9 വയസുകാരിയെ കാർ ഇടിച്ചുതെറിപ്പിച്ചു; ഗുരുതര പരിക്ക്

അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്

shocking cctv visuals 9-year-old girl walking on the side of the road  hit by a car serious injury

കുന്നംകുളം: വെള്ളിത്തിരുത്തിയിൽ നടന്നു പോവുകയായിരുന്ന ഒമ്പത് വയസുകാരിയെ കാറടിച്ചു തെറിപ്പിച്ചു. വെള്ളിച്ചിരുത്തി സ്വദേശിനി കുന്നുംകാട്ടിൽ വീട്ടിൽ അനിലിന്‍റെ മകൾ ഒമ്പത് വയസുള്ള പാർവണക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് മൂന്നിനാണ് അപകടം ഉണ്ടായത്. ചൂണ്ടൽ ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ പാതയോരത്തിലൂടെ നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ ഇടിക്കുകയായിരുന്നു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിൽ  ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആദ്യം കുന്നംകുളം മലങ്കര ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Asianet News (@asianetnews)

 

ലാൻഡിംഗ് ഗിയറിൽ തീ, 2 ടയറുകൾ പൊട്ടിത്തെറിച്ചു; 300ഓളം പേരുമായി ടേക്ക്ഓഫിന് മുമ്പ് വിമാനത്തിൽ നാടകീയ നിമിഷങ്ങൾ

ശ്വാസം നിലച്ച് പോയ നിമിഷം; 2 ഹെലികോപ്റ്ററുകൾ നേരെ, 2 എണ്ണം കുറുകെ...; ത്രസിപ്പിച്ച് സാരംഗ്, അത്ഭുത പ്രകടനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios