ഷെയർ ട്രേഡിങ് നടത്തി ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് 10 ലക്ഷം തട്ടി; ഒരാൾ കൂടി പിടിയില്‍

ഗുജറാത്ത് ആദിപൂരിൽനിന്ന് അന്തർജൽ തിരുപ്പതിനഗർ-2 -ൽ ദർജി ബിബിൻ സാവ്ജിഭായിയെയാണ് അറസ്റ്റു ചെയ്തത്. നേരത്തെ മറ്റൊരു പ്രതിയായ സമീർ അൻസാരിയെ ജാർഖണ്ഡിൽ നിന്ന് അറസ്റ്റു ചെയ്തിരുന്നു

share trading 10 lakh extorted from system analyst one more arrested

ആലപ്പുഴ: ഫോൺ ആപ്പ് വഴി ഷെയർ ട്രേഡിങ് നടത്തി ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് മണ്ണഞ്ചേരി സ്വദേശിയിൽ നിന്നു 10.30 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ ഒരു പ്രതി കൂടി പിടിയിൽ. ഗുജറാത്ത് ആദിപൂരിൽനിന്ന് അന്തർജൽ തിരുപ്പതിനഗർ-2 -ൽ ദർജി ബിബിൻ സാവ്ജിഭായിയെയാണ് അറസ്റ്റു ചെയ്തത്. നേരത്തെ മറ്റൊരു പ്രതിയായ സമീർ അൻസാരിയെ ജാർഖണ്ഡിൽ നിന്ന് അറസ്റ്റു ചെയ്തിരുന്നു. 

മണ്ണഞ്ചേരി സ്വദേശിയും ചെന്നൈയിൽ ഒരു കമ്പനിയിൽ സിസ്റ്റം അനലിസ്റ്റുമായ യുവാവിന്റെ പണമാണ് ഇവർ തട്ടിയെടുത്തത്. സംഘത്തിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. ഡിസിആർബി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സജിമോന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഏലിയാസ് പി ജോർജ്, എസ് ഐ ശരത്ചന്ദ്രൻ കെ റികാസ്, ജേക്കബ് സേവ്യർ എന്നിവരുമുണ്ടായിരുന്നു. 

വാട്സ്ആപ്പ് ഗ്രൂപ്പിൽ വ്യാജ ലാഭക്കണക്ക്, ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ് നടത്തിയ രണ്ട് പേർ പിടിയിൽ

ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ കൂടുതല്‍ ലാഭം നേടാം എന്ന് വിശ്വസിപ്പിച്ച് തൃശൂര്‍ കുറ്റുമുക്ക് സ്വദേശിയില്‍ നിന്നും 31,97,500 രൂപ തട്ടിയെടുത്ത കേസില്‍ പ്രതികൾ അറസ്റ്റിൽ. കോഴിക്കോട് കൊടിയത്തൂര്‍ നെല്ലിക്കപറമ്പ് സ്വദേശിയായ യാസിര്‍ റഹ്മാന്‍ (28), മലപ്പുറം വെറ്റിലപ്പാറ സ്വദേശിയായ നാഫിഹ് പി (20) എന്നിവരെയാണ് തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് പിടികൂടിയത്. 

എസ്എംസി ഗ്ലോബല്‍ സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തിന്റെ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞെത്തിയ പ്രതികള്‍ വാട്സ് ആപ്പിലൂടെ പരാതിക്കാരനെ  തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഓണ്‍ലൈന്‍ ട്രേഡിലൂടെ ഇരട്ടി ലാഭം നേടാം എന്നും വിശ്വസിപ്പിക്കുന്ന മെസേജുകള്‍ അയയ്ക്കുകയായിരുന്നു. ഇതില്‍ ട്രേഡിംഗിനെ പറ്റിയും ലാഭത്തെ പറ്റിയും കൂടുതല്‍ അറിയുന്നതിനായി വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാക്കുകയും ചെയ്തു. ഗ്രൂപ്പില്‍ അംഗങ്ങളുടെ ലാഭത്തെ കുറിച്ചും ട്രേഡിംഗിനെ കുറിച്ചുമുള്ള വിവരങ്ങള്‍ കണ്ട് വിശ്വസിച്ച പരാതിക്കാരന്‍, കഴിഞ്ഞ ജൂലൈ മുതല്‍ ഓഗസ്റ്റ് വരെ 11 ഘട്ടങ്ങളിലായി 31,97,500 രൂപ ട്രേഡിംഗിലേക്ക് നിക്ഷേപിക്കുകയായിരുന്നു. പ്രതികള്‍ പരാതിക്കാരന്റെ വിശ്വാസം നേടിയെടുക്കുന്നതിനായി കമ്പനി ലാഭ വിഹിതമെന്ന് പറഞ്ഞ് 21,000 രൂപ തിരികെ കൊടുക്കുകയും ചെയ്തു. 

ലാഭവിഹിതവും അയച്ച തുകയും തിരികെ ലഭിക്കാതായപ്പോഴാണ് പരാതിക്കാരന്‍ തട്ടിപ്പ് മനസിലാക്കിയത്. തുടര്‍ന്ന് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതികള്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവരാണെന്ന് കണ്ടെത്തി. വിശദമായ അന്വേഷണത്തില്‍ പ്രതികളെ പിടികൂടി.

മാലിന്യത്തിൽ നിന്ന് മത്സ്യത്തീറ്റ; പട്ടാളപ്പുഴുക്കളെയിറക്കി സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios