'രാത്രിയിൽ ബേക്കറി പരിസരത്ത് ഒരു പയ്യനെ കണ്ടു', ഒറ്റ ക്ലൂവിൽ സിസിടിവികൾ അരിച്ചുപെറുക്കി പൊലീസ്, ഒരാൾ പിടിയിൽ

ആർഭാടത്തിന് പണം കണ്ടെത്താനായാണ് സംഘം മോഷണം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. തുടക്കത്തിൽ സ്വന്തം മോട്ടോർ ബൈക്കിൽ സഞ്ചരിച്ചാണ് ഇവർ മോഷണം നടത്തിയിരുന്നത്.

seen young man near bakery at night one crucial clue police go through cctv footages one arrest

തൃശൂര്‍: യൂബർ ടാക്‌സിയിൽ യാത്ര ചെയ്ത് മോഷണം നടത്തുന്ന സംഘാംഗം പിടിയിൽ. തിരദേശ മേഖലയിൽ മോഷണം നടത്തിവന്ന സംഘത്തിലുൾപ്പെട്ട പറവൂർ പെരുമ്പടന്ന ചുള്ളിക്കാട്ടിൽ അഭിഷേകിനെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ - എറണാകുളം ജില്ലകളിൽ വ്യാപാര സ്ഥാപനങ്ങൾ കുത്തിത്തുറന്ന് മോഷണം നടന്ന സാഹചര്യത്തിലാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്.

ആർഭാടത്തിന് പണം കണ്ടെത്താനായാണ് സംഘം മോഷണം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. തുടക്കത്തിൽ സ്വന്തം മോട്ടോർ ബൈക്കിൽ സഞ്ചരിച്ചാണ് ഇവർ മോഷണം നടത്തിയിരുന്നത്. പിടിയിലാകുമെന്ന് ഭയന്ന് പിന്നീട് മൊബൈൽ ഫോൺ ഒഴിവാക്കുകയും യാത്ര യൂബർ പോലുള്ള വാഹനങ്ങളിലാക്കുകയും ചെയ്തു. കളവ് നടത്തേണ്ട സ്ഥലത്തിന് ഒരു കിലോമീറ്റർ അപ്പുറം വാഹനം നിർത്തി നടന്നു പോകുന്ന വഴിയേ കാണുന്ന കടകളുടെ താഴ് തകർത്ത്  കവർച്ച നടത്തുകയായിരുന്നു ഇവരുടെ പതിവ്. 

മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിലെ വാസു ദേവവിലാസം വളവിലുള്ള മീനാക്ഷി ബേക്കറിയിലെ മോഷണത്തെ കുറിച്ചുള്ള അന്വേഷണത്തിനിടയിൽ ഒരു യാത്രക്കാരൻ രാത്രി സമയത്ത് ബേക്കറിയുടെ പരിസരത്ത് ചെറുപ്പക്കാരനെ  കണ്ടെന്ന്  പൊലീസിന് വിവരം നൽകുകയുണ്ടായി. തുടർന്ന് പൊലീസ്  ഇരുപതോളം സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പ്രതികളിലൊരാളെ കണ്ടെത്തിയത്.  

കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി കെ രാജുവിന്റെ നേതൃത്വത്തിൽ മതിലകം സിഐ ഷാജി, എസ്ഐ പി ജെ ഫ്രാൻസിസ്, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ  അഷ്റഫ്, കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെ സ്ക്വാക്വാഡിലുൾപ്പെട്ട  മിഥുൻ ആർ. കൃഷ്ണ, പി.കെ  സൈഫുദീൻ, ജമാൽ  എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഒരു മര്യാദ വേണ്ടേ..! കൈമലർത്തിയ റെയിൽവേ 10,000 രൂപ നഷ്ടപരിഹാരം നൽകണം, നിയമപോരാട്ടത്തിൽ വിജയിച്ച് ദമ്പതികൾ

അമിക്കസ്ക്യൂറി പരിശോധന, പ്രതിഫലം 1.5 ലക്ഷം; സർക്കാരും കോ‍ർപറേഷനും റെയിൽവേയും ചേർന്ന് നൽകണം, ഹൈക്കോടതി ഇടപെടൽ

 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios