ജീൻസിനുള്ളിലൊരു പ്രത്യേക അറയെന്തിനാ? സംശയം ബലപ്പെട്ടപ്പോൾ ഫൈജാസിനെ അങ്ങ് പൊക്കി, പരിശോധന വെറുതെയായില്ല!

ഷാർജയിൽ നിന്നുമെത്തിയ അബ്ദു റൗഫ് നാല് ഗുളികകളുടെ രൂപത്തിലാക്കിയാണ് 1060 ഗ്രാം സ്വർണം ശരീരത്തിൽ ഒളിപ്പിച്ചത്

secret pocket inside jeans  doubt got stronger seized gold in cochin airport btb

കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ രണ്ടര കിലോയോളം സ്വർണം പിടികൂടി. ശരീരത്തിനുള്ളിലും ജീൻസിനോട് ചേർന്ന് പ്രത്യേക അറയുണ്ടാക്കിയും കടത്തിക്കൊണ്ടു വന്ന സ്വർണമാണ് കസ്റ്റംസ് കണ്ടെടുത്തത്. കോഴിക്കോട് സ്വദേശികളായ ഫൈജാസ്, അബ്ദു റൗഫ് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ദുബൈയിൽ നിന്നുമെത്തിയ ഫൈജാസ് 1347 ഗ്രാം സ്വർണമാണ് ജീൻസിൽ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ചത്.

ഷാർജയിൽ നിന്നുമെത്തിയ അബ്ദു റൗഫ് നാല് ഗുളികകളുടെ രൂപത്തിലാക്കിയാണ് 1060 ഗ്രാം സ്വർണം ശരീരത്തിൽ ഒളിപ്പിച്ചത്. അതേസമയം, മതിയായ രേഖകളില്ലാതെ കൊണ്ടു വന്ന 506 ഗ്രാം തൂക്കം വരുന്ന സ്വർണ ബിസ്ക്കറ്റ് കേരള തമിഴ്നാട് അതിർത്തിയിൽ വച്ച് തമിഴ്നാട് പൊലീസ് പിടികൂടി. സ്വർണവുമായി വന്ന മധുര സ്വദേശി ഗണേശനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാത്രി കുമളി അതിർത്തിയിൽ വാഹന പരിശോധന നടത്തുന്നതിനിടെ കേരളത്തിൽ നിന്നും ചെക്ക് പോസ്റ്റ് കടന്നാണ് ഗണേശനെത്തിയത്.

ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ദേഹ പരിശോധന നടത്തിയപ്പോഴാണ് ശരീരത്ത് കെട്ടി വച്ച നിലയിൽ സ്വർണം കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ കോട്ടയത്ത് നിന്ന് മധുരയിലേക്ക് കൊണ്ടു പോകുകയാണെന്ന് ഇയാൾ പ്രതികരിച്ചത്. രേഖകള്‍ ഇല്ലാത്തതിനാല്‍ സ്വർണവും ഗണേശനെയും ആദായ നികുതി വകുപ്പിന് കൈമാറി. സംഭവം സംബന്ധിച്ച് ആദായ നികുതി അന്വേഷണം തുടങ്ങിയിട്ടുണ്ട്. 27 ലക്ഷത്തോളം വില വരുന്ന സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയിട്ടുള്ളത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കരിപ്പൂർ വിമാനത്താവളത്തിലും വൻ സ്വർണ വേട്ട നടന്നിരുന്നു. നാല് കിലോ സ്വർണവുമായി കോഴിക്കോട് മടവൂർ സ്വദേശി മുഹമ്മദ് ഫാറൂഖാണ് എയർ ഇൻറ്റലിജൻസിന്റെ പിടിയിലായിരുന്നു. 2.5 കോടി രൂപ വില മതിക്കുന്ന സ്വർണമാണ് ഇയാളിൽ നിന്നും പിടികൂടിയത്. സ്വർണ ബിസ്കറ്റുകളും മാലയും കാപ്സ്യൂളുകളും പിടിച്ചെടുത്തിരുന്നു. അബുദാബിയിൽ നിന്നെത്തിയ ഇയാളുടെ അടി വസ്ത്രത്തിൽ നിന്ന് സ്വർണ മാലയും കണ്ടെടുത്തു.

പേഴ്സ് തുറന്നപ്പോൾ നിറയെ പണം! യുവാവിന്‍റെ കണ്ണ് നിറഞ്ഞുപോയി, ഹൃദയം തൊട്ട് ഒരു പ്രണയ കഥ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

Latest Videos
Follow Us:
Download App:
  • android
  • ios