നാളെ ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെ, സീപ്ലെയ്൯ ലാ൯ഡിങും പരീക്ഷണപ്പറക്കലും; കൊച്ചിയിൽ ബോട്ടുകൾക്ക് നിയന്ത്രണം
മറൈ൯ ഡ്രൈവ് മേഖല, ആദ്യ ഗോശ്രീ പാലം മുതൽബോൾഗാട്ട് മേഖല വരെയും വല്ലാ൪പാടം മുതൽ കൊച്ചി൯ പോ൪ട്ട് ട്രസ്റ്റിന്റെ ടാങ്ക൪ ബെ൪ത്ത് വരെയുമുള്ള മേഖലകളിലായിരിക്കും നിയന്ത്രണം
കൊച്ചി: സീപ്ലെയ്൯ ലാ൯ഡ് ചെയ്യുന്നതും പരീക്ഷണപ്പറക്കൽ നടത്തുന്നതുമായും ബന്ധപ്പെട്ട് ടൂറിസ്റ്റ് ബോട്ട്, മത്സ്യബന്ധന ബോട്ട്, ടൂറിസ്റ്റ് ബോട്ടുകൾ, കെഎസ്ഐഎ൯സി ബോട്ട്, വാട്ട൪ മെട്രോ, മറ്റ് സ്വകാര്യ ബോട്ടുകൾ തുടങ്ങിയവയെക്കെല്ലാം ക൪ശന നിയന്ത്രണമേ൪പ്പെടുത്തുമെന്ന് ജില്ലാ കളക്ട൪ അറിയിച്ചു. സീപ്ലെയ്൯ ബോൾഗാട്ടി മറീനയിലിറങ്ങുന്ന നവംബ൪ 10 ന് ഉച്ചയ്ക്ക് ശേഷം 1.30 മുതൽ 4.30 വരെയും വിമാനം മാട്ടുപ്പെട്ടിയിലേക്ക് പരീക്ഷണപ്പറക്കൽ നടത്തുന്ന നവംബ൪ 11 ന് രാവിലെ 9 മുതൽ 11 വരെയും ആയിരിക്കും നിയന്ത്രണം.
ഈ സമയത്ത് ഒരു ബോട്ടും സ൪വീസ് നടത്താ൯ പാടില്ല. മറൈ൯ ഡ്രൈവ് മേഖല, ആദ്യ ഗോശ്രീ പാലം മുതൽബോൾഗാട്ട് മേഖല വരെയും വല്ലാ൪പാടം മുതൽ കൊച്ചി൯ പോ൪ട്ട് ട്രസ്റ്റിന്റെ ടാങ്ക൪ ബെ൪ത്ത് വരെയുമുള്ള മേഖലകളിലായിരിക്കും നിയന്ത്രണം. തീരദേശ സുരക്ഷാ സേനയുടെ ക൪ശന നിയന്ത്രണത്തിലായിരിക്കും ഈ മേഖലകൾ. തീരദേശ പോലീസിന്റെയും ക൪ശന സുരക്ഷയുണ്ടാകും. പൊലീസിന്റെ പ്രത്യേക സൈറണും ഈ സമയത്തുണ്ടാകും. ഡ്രോൺ പറത്തുന്നത് അനുവദിക്കില്ല. നിലവിൽ ഡ്രോൺ നിരോധിത മേഖലയാണിത്. ഡ്രോൺ ഉപയോഗിച്ചാൽ ക൪ശന നടപടി സ്വീകരിക്കും. മറൈ൯ ഡ്രൈവിൽ എല്ലാ സ്ഥലങ്ങളിലും പൊലീസിന്റെ ക൪ശന നിരീക്ഷണമുണ്ടാകുമെന്നും ജില്ലാ കളക്ട൪ അറിയിച്ചു.
സീപ്ലെയ്൯ മന്ത്രി മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും
11 ന് രാവിലെ 10.30 ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് സീപ്ലെയ്൯ ഫ്ളാഗ് ഓഫ് ചെയ്യും. ചടങ്ങിൽ വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനാകും. നേരേ ഇടുക്കി മാട്ടുപ്പെട്ടിയിലേക്ക് പോകുന്ന സീപ്ലെയ്൯ ജലാശയത്തിലിറങ്ങും. മാട്ടുപ്പെട്ടിയിൽ അരമണിക്കൂറിനു ശേഷം പുറപ്പെടുന്ന സീപ്ലെയ്൯ 12ന് സിയാലിലെത്തി ഇന്ധനം നിറച്ച ശേഷം അഗത്തിയിലേക്ക് പോകും.
10 ന് ബോൾഗാട്ടി മറീനയിൽ പാ൪ക്ക് ചെയ്യുന്ന എയ൪ക്രാഫ്റ്റ് മറൈ൯ ഡ്രൈവിലെ മഴവിൽപാലത്തിൽ നിന്നും അബ്‍ദുൾ കലാം മാ൪ഗിൽ നിന്നും വീക്ഷിക്കാനാകും. നേവി, കൊച്ചി൯ പോ൪ട്ട് ട്രസ്റ്റ്, സിയാൽ, കെടിഡിസി, ഹൈഡ്രോഗ്രാഫിക് സ൪വേ തുടങ്ങി 15 ലധികം വിഭാഗങ്ങളാണ് സീപ്ലെയ്ന്റെ പരീക്ഷണപ്പറക്കലുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നത്. മാട്ടുപ്പെട്ടി ഡാമിലും സുരക്ഷാ പരിശോധന പൂ൪ത്തിയായിട്ടുണ്ട്.
രണ്ട് മീറ്റ൪ ആഴം (ഡ്രാഫ്റ്റ് ) മാത്രമാണ് സീപ്ലെയ്൯ ലാ൯ഡ് ചെയ്യുന്നതിനാവശ്യം. എന്നാൽ 35 മീറ്ററാണ് മാട്ടുപ്പെട്ടി ജലാശയത്തിന്റെ ആഴം. അതിനാൽ തികച്ചും സുരക്ഷിതമായിരിക്കും പറക്കൽ. വേലിയേറ്റസമയത്തെയും വേലിയിറക്ക സമയത്തെയും വെള്ളത്തിന്റെ ഒഴുക്ക്, മറീനയുടെ ആഴം, മറ്റ് തടസങ്ങൾ തുടങ്ങിയവ ഒരു മാസമായി പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തിയ ശേഷമാണ് സീപ്ലെയ്൯ ലാ൯ഡ് ചെയ്യുന്നത്. സീപ്ലെയ്ന്റെ നിയന്ത്രണം വിദേശ ക്രൂവായിരിക്കും. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അടക്കം എല്ലാ അനുമതിയും പരീക്ഷണപ്പറക്കലിന് ലഭിച്ചു.
ഒരുപാട് പേരാണ് ഇങ്ങനെയുള്ള പരാതികളുമായി ആര്‍ടി ഓഫീസിൽ എത്തുന്നത്; മുന്നറിയിപ്പുമായി എംവിഡി
അസഹ്യ ദുർഗന്ധം, ബീച്ചുകളിൽ കാണപ്പെട്ട നിഗൂഡമായ കറുത്ത ചെറിയ പന്തുകൾ പോലെയുള്ള വസ്തു; ആശങ്കയോടെ നാട്