സ്കൂളിലേക്ക് കുട്ടികളുമായി പോയ ബസ് വാട്ടർ അതോറിറ്റി കുഴിച്ച കുഴിയിൽ താഴ്ന്നു
ബസ് ചരിഞ്ഞെങ്കിലും മറിഞ്ഞില്ല. അതിനാൽ തന്നെ കുട്ടികൾക്ക് ആർക്കും പരിക്കേറ്റില്ല
തൃശൂർ: സ്കൂൾ കുട്ടികളുമായി സ്കൂളിലേക്ക് പോയ ബസ് വാട്ടർ അതോറിറ്റി കുഴിച്ച കുഴിയിൽ താഴ്ന്നു. തൃശ്ശൂർ അന്തിക്കാടാണ് സംഭവം നടന്നത്. അന്തിക്കാട് ഹൈ സ്കൂളിന്റെ ബസാണ് അപകടത്തിൽ പെട്ടത്. വാട്ടർ അതോറിറ്റി പൈപ്പിടാനായി കുഴിച്ച കുഴിയിലേക്കാണ് ബസിന്റെ ഒരു വശത്തെ ടയറുകൾ താഴ്ന്നത്. കനത്ത മഴ പെയ്ത് കുഴിയിലെ മണ്ണ് കുഴഞ്ഞ നിലയിലായിരുന്നു. ഏറെ നേരം പരിശ്രമിച്ചിട്ടും ബസ് കുഴിയിൽ നിന്ന് പുറത്തെത്തിക്കാൻ കഴിഞ്ഞില്ല. ഇതോടെ ബസിലുണ്ടായിരുന്ന കുട്ടികളെ മറ്റ് വാഹനങ്ങളിൽ സ്കൂളിലേക്ക് പറഞ്ഞുവിട്ടു. ബസ് ചരിഞ്ഞെങ്കിലും മറിഞ്ഞില്ല. അതിനാൽ തന്നെ കുട്ടികൾക്ക് ആർക്കും പരിക്കേറ്റില്ല. വലിയ അപകടമാണ് ഇതിലൂടെ തലനാരിഴയ്ക്ക് ഒഴിവായത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...