മലപ്പുറത്ത് ബോധവൽക്കരണ ക്ലാസ് എടുക്കുന്നതിനിടെ വിരമിച്ച അധ്യാപകൻ കുഴഞ്ഞ് വീണ് മരിച്ചു
കാളികാവ് സ്വദേശി കെ ഫസലുദ്ധീൻ ആണ് ആമപ്പൊയിൽ ജിഎൽപിഎസ് സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ് എടുക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചത്.
മലപ്പുറം: മലപ്പുറത്ത് വിദ്യാലയത്തിൽ ബോധവൽക്കരണ ക്ലാസ് എടുക്കുന്നതിനിടെ വിരമിച്ച അധ്യാപകൻ കുഴഞ്ഞ് വീണ് മരിച്ചു. കാളികാവ് സ്വദേശി കെ ഫസലുദ്ധീൻ ആണ് ആമപ്പൊയിൽ ജിഎൽപിഎസ് സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ് എടുക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചത്.
അതേസമയം, തൃശൂരിൽ നിന്നാണ് മറ്റൊരു മരണവാർത്ത. തൃശൂരിൽ കൂട്ടുകാരൊടൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കൊടുങ്ങല്ലൂർ പനങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ തിരുവള്ളൂർ കാര്യേഴത്ത് സുജിന്ദ്രന്റെ മകൻ ജിസുൻ (17) ആണ് മരിച്ചത്. മറ്റ് നാല് കൂട്ടുകാരൊടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചതോടെ നാട്ടുകാരാണ് ആദ്യം തിരച്ചിലിനറങ്ങിയത്. വിവരം അറിയിച്ചതിനെ തുടർന്ന് കുളത്തിൽ ഫയർഫോഴ്സും അഴീക്കോട് കടലോര ജാഗ്രത സമിതിയിലെ നാല് അംഗങ്ങളും തിരച്ചിൽ നടത്തിയതിനെ തുടർന്നാണ് മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ് മാർട്ടത്തിനായി മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഹജ്ജ് കര്‍മങ്ങള്‍ക്കിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മലയാളി തീര്‍ത്ഥാടക മക്കയിൽ നിര്യാതയായി