റിട്ട. കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിക്കപ്പ് വാനിടിച്ച് മരിച്ചു

റോഡരികിലൂടെ നടന്നുപോകുകയായിരുന്ന സുരേന്ദ്രനെ കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന പിക്കപ്പ് വാനിടിക്കുകയായിരുന്നു. 

retired ksrtc conductor died in road accident in kozhikode

കോഴിക്കോട്: പിക്കപ്പ് വാനിടിച്ച് പടനിലം സ്വദേശിയായ റിട്ട. കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു. പടനിലം ചക്കംകൊള്ളില്‍ സുരേന്ദ്രന്‍നായര്‍ (62) ആണ് മരിച്ചത്. ഇന്ന് രാവിലെ  ദേശീയപാതയില്‍ സൗത്ത്‌കൊടുവള്ളിയിലാണ് സംഭവം. 

റോഡരികിലൂടെ നടന്നുപോകുകയായിരുന്ന സുരേന്ദ്രനെ കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന പിക്കപ്പ് വാനിടിക്കുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: വത്സല. മക്കള്‍: അജിന്‍ സുശേക് (ഐടി കമ്പനി ബംഗളൂരു), അജുന്‍ സുശേക് (ഐടി കമ്പനി ഹൈദരാബാദ്), മരുമക്കള്‍: ശീതള്‍, അശ്വനി. 

Latest Videos
Follow Us:
Download App:
  • android
  • ios