" നമ്മുടെ വളര്‍ത്തമ്മ ഒരു കൂട്ടം ബലാത്സംഗക്കാരുടെ നടുവില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് " ; സ്വന്തം കോളേജിനെ കുറിച്ച് അധ്യാപകന്‍റെ കുറിപ്പ് വൈറല്‍

കോളേജില്‍ വരാന്‍ പോകുന്ന ഇന്‍ഡോര്‍ സ്റ്റേഡിയവും മറ്റ് കെട്ടിടങ്ങളും കോളേജിന്‍റെ അഭിവൃദ്ധിക്കല്ലെന്നും കോളേജിന്‍റെ വളര്‍ച്ചയെ ഇത് തകര്‍ക്കുമെന്നും കോളേജ് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്നും റിട്ടയര്‍ ചെയ്ത പ്രൊ. നരേന്ദ്രനാഥ് എഴുതുന്നു. 

retired college professors viral facebook note about kasaragod government college


കാസര്‍കോട്: കാസര്‍കോട് ഗവണ്‍മെന്‍റ് കോളേജില്‍ പുതുതായി പണിയാന്‍ പോകുന്ന ഇന്‍റോര്‍ സ്റ്റേഡിയത്തിനെതിരെ കോളേജില്‍ നിന്നും റിട്ടയര്‍ ചെയ്ത അധ്യാപകന്‍റെ കുറിപ്പ്. കോളേജില്‍ വരാന്‍ പോകുന്ന ഇന്‍ഡോര്‍ സ്റ്റേഡിയവും മറ്റ് കെട്ടിടങ്ങളും കോളേജിന്‍റെ അഭിവൃദ്ധിക്കല്ലെന്നും കോളേജിന്‍റെ വളര്‍ച്ചയെ ഇത് തകര്‍ക്കുമെന്നും കോളേജ് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്നും റിട്ടയര്‍ ചെയ്ത പ്രൊ. നരേന്ദ്രനാഥ് എഴുതുന്നു. 

കോളേജിന്‍റെ സ്ഥലം ഏറ്റെടുത്തുകൊണ്ടല്ല ഇത്തരം കെട്ടിടങ്ങള്‍ പണിയേണ്ടത്. മാത്രമല്ല സ്പോര്‍ട്സ് കൗണ്‍സിലിന് വേണ്ടി പണിയുന്ന കെട്ടിടത്തില്‍ വിദ്യാര്‍ത്ഥികള്‍ പോയിട്ട് പ്രിന്‍സിപ്പാളിന് പോലും കയറാന്‍ അധികാരമുണ്ടാകില്ല. പിന്നെന്തുകൊണ്ടാണ്‌ ഈ പ്രത്യേക സ്ഥലം തന്നെ വേണമെന്ന ശാഠ്യമെന്നും അദ്ദേഹം ചോദിക്കുന്നു. കോളേജ് കാമ്പസിനകത്ത് തന്നെ കോളേജ് വിദ്യാഭ്യാസവുമായി ഒരു ബന്ധവുമില്ലാത്ത District Tourism Information Centre വന്നു. കാട് പിടിച്ചു കിടക്കുന്ന അവിടെ ടൂറിസ്റ്റുകളെയൊന്നും കണ്ടതായി ഓര്‍ക്കുന്നില്ലെന്നും അദ്ദേഹം എഴുതുന്നു. ചുളുവില്‍ സ്ഥലമൊപ്പിക്കാനും കയ്യിട്ടുവാരാനുമുള്ള ഒരു മാലിന്യ ശേഖര ഭൂമിയായാണോ വിദ്യാലയ ഭൂമിയെ ഇവരൊക്കെ കാണുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. 

പൊതുഭൂമി കയ്യേറ്റം കേരളത്തിലെ ഒരു പൊതു പ്രശ്നമാണ്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരത്തെ പ്രശസ്തമായ യൂണിവേഴ്സിറ്റി കോളേജ് കാര്യവട്ടത്തേക്കു മാറ്റാനുള്ള ശ്രമമുണ്ടായത് നഗരത്തിലെ ഹൃദയഭൂമിയില്‍ കച്ചവടക്കണ്ണ് പതിഞ്ഞത് കൊണ്ടാണെന്ന് ആര്‍ക്കും ഊഹിക്കാം. ഇത്തരം നീക്കങ്ങള്‍ തടയാനുള്ള ശ്രമമുണ്ടാവേണ്ടത് തദ്ദേശവാസികളുടെ ഭാഗത്തുനിന്നാണ്. കാസര്‍കോട് നിന്ന് ഇങ്ങനെ ഒരു നീക്കവുമുണ്ടാവുന്നതായി കാണുന്നില്ലെന്നും അദ്ദേഹം എഴുതുന്നു.

റിട്ടേ.പ്രൊഫ. നരേന്ദ്രനാഥിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം: 

കാസറഗോഡ് ഗവണ്മെന്‍റ് കോളേജില്‍ നിന്നു പഠിച്ചിറങ്ങിയ നമ്മുടെയെല്ലാം ശ്രദ്ധ പതിയേണ്ട ഒരു കാര്യത്തെക്കുറിച്ചാണ് ഈ കുറിപ്പ്. പഠിച്ച വിദ്യാലയത്തെ ഇംഗ്ലീഷില്‍ alma mater എന്നു പറയാറുണ്ട്. വളര്ത്ത്മ്മ എന്നര്ത്ഥം. നമ്മുടെ വളര്ത്തമ്മ ഒരു കൂട്ടം ബാലാല്സം‍ഗക്കാരുടെ നടുവില്‍ വിറങ്ങലിച്ചു നില്ക്കു കയാണ്.

കോളേജുമായി ഒരു ബന്ധവുമില്ലാത്ത ഒരു ഭീമന്‍ indoor stadium നിര്മിക്കാനുള്ള കരുക്കള്‍ പിന്നണിയില്‍ നീങ്ങിക്കൊണ്ടിരിക്കുകയാണത്രേ. Science blockന്റെ മുന്ഭാഗം മുതല്‍ national highwayയ്ക്കു അഭിമുഖമായുള്ള വിസ്തൃതമായ ഏക്കറുകള്‍ കണക്കിനു സ്ഥലം അതിനുവേണ്ടി ഉപയോഗപ്പെടുത്താനാണ് നീക്കം. അനേകം കോടികള്‍ ചെലവഴിച്ചു നിര്മിക്കുന്ന ബഹുനിലക്കെട്ടിടത്തില്‍ swimming pools അടക്കം (അതിനുള്ള വെള്ളം എവിടുന്നാണാവോ) കുറേ കോര്ട്ടുകള്‍ ഉണ്ടാവുമെന്ന് പറയപ്പെടുന്നു.

കേള്ക്കുമ്പോള്‍ നല്ല കാര്യമല്ലേ എന്നു തോന്നാം. കാസര്ഗോഡിനു പൊതുകളിസ്ഥലങ്ങളും ഇന്ഡോ്ര്‍ സ്റ്റേഡിയങ്ങളും ആവശ്യമാണെന്ന കാര്യത്തില്‍ ആര്ക്കും തര്ക്കമില്ല. പക്ഷെ അതു കോളേജിന്റെ സ്ഥലം കവര്ന്നെടുത്തുകൊണ്ടല്ല വേണ്ടത്. അതിനു വേറെ സ്ഥലം കണ്ടെത്തണം. Sports Councilന്റെ പൂര്ണ നിയന്ത്രണത്തിലുള്ള ഇന്ഡോര്‍ സ്റ്റേഡിയത്തില്‍ കോളേജിലെ വിദ്യാര്ഥികള്ക്ക് പ്രിന്സി പ്പലിന്റെ സമ്മതത്തോടെ പോലും പ്രവേശിക്കാന്‍ പറ്റില്ല. എന്തിനു, പ്രിന്സിസപ്പലിനു പോലും പ്രവേശിക്കാന്‍ Sports Councilന്റെ സമ്മതം വേണ്ടി വരും. പിന്നെന്തുകൊണ്ടാണ്‌ ഈ പ്രത്യേക സ്ഥലം തന്നെ വേണമെന്ന ശാഠ്യം?

നിര്മി്ക്കാനുദ്ദേശിക്കുന്ന ഇന്ഡോ്ര്‍ സ്റ്റേഡിയത്തിന്‍റെ maintenanceന്‍റെ പേരില്‍ റോഡിനു അഭിമുഖമായി അന്പ്തിലധികം കടമുറികള്‍ പണിയും. അങ്ങനെ അതു sports complex എന്നതിനേക്കാള്‍ ഒരു business complex ആയി മാറും. വിദ്യാലയ ഭൂമിയില്‍ കച്ചവട കെട്ടിടങ്ങള്‍ പാടില്ലെന്ന നിയമത്തെയൊക്കെ കാറ്റില്‍ പറത്തിക്കൊണ്ടാണ് പുതിയ നീക്കം. ഇത്ര ബൃഹത്തായ ഒരു കെട്ടിട ഭീമന്‍റെ നിര്മിതിക്ക് ചിലവാകുന്ന വന്‍സംഖ്യയുടെ കമ്മിഷന്‍ പറ്റാന്‍ തയ്യാറായി നില്ക്കുിന്ന കച്ചവട-രാഷ്ട്രീയ-ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വ കൂട്ടുകെട്ടിനെപ്പറ്റി ഊഹിക്കാവുന്നതേ ഉള്ളൂ.

ഈ പ്രൊജക്റ്റ്‌ കൊണ്ടുള്ള “നേട്ടം” എന്താണ്? കോളേജിന്‍റെ വികസനത്തിനുള്ള സാധ്യത അത്രയ്ക്ക് കുറയുന്നു. കാസര്‍ഗോഡിലും പരിസരത്തുമുള്ള അനേകായിരം പേരുടെ ജീവിതം രൂപപ്പെടുത്തിയതില്‍ അതിപ്രധാനമായ സ്ഥാനം നമ്മുടെ കോളേജിനുണ്ട്. അത് ഇനിയും തുടര്ന്നു പോകണമെങ്കില്‍ അതിനനുസരിച്ചുള്ള കോര്സുകളും നവീകരണവും വേണ്ടതാണ്. സ്ഥലപരിമിതിയാണ് എല്ലായിടത്തുമുള്ള പ്രശ്നം. കോളേജിന്റെ കാര്യത്തിലെങ്കിലും അതില്ലാതാകണമെങ്കില്‍ ഇപ്പോഴുള്ള സ്ഥലമെങ്കിലും പരിരക്ഷിക്കപ്പെടേണ്ടതാണ്.

കോളേജിന്റെ ഭൂമിയിന്മേലുള്ള ഈ കഴുകന്‍ നോട്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വര്ഷളങ്ങള്ക്കു മുമ്പ് നമ്മുടെ കോളേജ് ക്യാമ്പസില്‍, അധ്യാപകരുടെ ക്വാര്ട്ടേ ര്സിനടുത്തായി പെണ്കുട്ടികള്ക്കുള്ള ഒരു Post-Metric Hostel ഉയര്ന്നു വന്നു. പെണ്കുട്ടികള്ക്കു താമസസൗകര്യം വേണ്ടതു തന്നെ. പക്ഷെ അക്കാലത്ത് വിദ്യാനഗറില്‍ വേണ്ടത്ര പൊതുസ്ഥലമുണ്ടായിരുന്നു. എന്നിട്ടും കോളേജുമായി പ്രത്യക്ഷ ബന്ധമില്ലാത്ത ഒരു സ്ഥാപനത്തിനുവേണ്ടി കാംപസിനകത്തു സ്ഥലം കണ്ടെത്തിയതെന്തുകൊണ്ട്?

പില്ക്കാലത്ത് കോളേജ് കാമ്പസിനകത്ത് തന്നെ കോളേജ് വിദ്യാഭ്യാസവുമായി ഒരു ബന്ധവുമില്ലാത്ത District Tourism Information Centre വന്നു. കാട് പിടിച്ചു കിടക്കുന്ന അവിടെ ടൂറിസ്റ്റുകളെയൊന്നും കണ്ടതായി ഓര്ക്കുന്നില്ല.

അടുത്ത കാലത്തായി ASAP (Additional Skill Acquisition Programme)ന്‍റെ ഒരു വലിയ ആഡംബര കെട്ടിടം വന്നിരിക്കുകയാണ്. തൊഴില്‍ പരമായി ആവശ്യമില്ലാത്ത ഒന്നാണ് അതെന്നു പറയാനാവീല്ല. പക്ഷെ കോളേജ് കാംപസിനകത്തു വരേണ്ട ഒന്നാണോ അത്? ചുളുവില്‍ സ്ഥലമൊപ്പിക്കാനും കയ്യിട്ടുവാരാനുമുള്ള ഒരു മാലിന്യ ശേഖര ഭൂമിയായാണോ വിദ്യാലയ ഭൂമിയെ ഇവരൊക്കെ കാണുന്നത്?

ഭൂമാഫിയയുടെ പ്ലാനുകള്‍ പടിപടിയായി വിജയിക്കുകയാണെങ്കില്‍ കോളേജിന്റെ മുഖം തന്നെ national highway യില്‍ നിന്നു എടുത്തുമാറ്റി കിഴക്ക് (മധൂര്‍ റോഡില്‍) ഭാഗത്തേക്കു തിരിച്ചു വെച്ചു, national highwayയ്ക്കു അഭിമുഖമായുള്ള മുഴുവന്‍ സ്ഥലവും കോളേജിന്റെതല്ലാത്ത മറ്റു സ്ഥാപനങ്ങള്‍ക്കായി കവര്‍ന്നെടുക്കാനുള്ള ഗൂഢ ദുരുദ്ദേശങ്ങള്‍ അണിയറയില്‍ രൂപം കൊള്ളുകയാണെങ്കില്‍ അതില്‍ അല്‍ഭുതപ്പെടാനില്ല.

പൊതുഭൂമി കയ്യേറ്റം കേരളത്തിലെ ഒരു പൊതു പ്രശ്നമാണ്. മൂന്നാറിലുമൊക്കെ നമ്മളത് ധാരാളമായി കണ്ടതാണ്. കുറച്ചു വര്ഷങ്ങള്ക്കു മുമ്പ് തിരുവനന്തപുരത്തെ പ്രശസ്തമായ യൂനിവേര്സിടി കോളേജ് കാര്യവട്ടത്തേക്കു മാറ്റാനുള്ള ശ്രമമുണ്ടായത് നഗരത്തിലെ ഹൃദയഭൂമിയില്‍ കച്ചവടക്കണ്ണു പതിഞ്ഞതുകൊണ്ടാണെന്നു ആര്ക്കും ഊഹിക്കാം. ഇത്തരം നീക്കങ്ങള്‍ തടയാനുള്ള ശ്രമമുണ്ടാവേണ്ടത് തദ്ദേശവാസികളുടെ ഭാഗത്തുനിന്നാണ്. കാസര്ഗോഡില്‍ ഇങ്ങനെ ഒരു നീക്കവുമുണ്ടാവുന്നതായി കാണുന്നില്ല.


 

Latest Videos
Follow Us:
Download App:
  • android
  • ios