സുപ്രഭാതം സീനിയർ സ്പോർട്സ് ലേഖകൻ യുഎച്ച്. സിദ്ധിഖിൻറെ അനുസ്മരണം
അകാലത്തിൽ അന്തരിച്ച സുപ്രഭാതം സീനിയർ സ്പോർട്സ് ലേഖകൻ യു. എച്ച്. സിദ്ധിഖിൻറെ അനുസ്മരണ സമ്മേളനം വണ്ടിപ്പെരിയാറ്റിൽ നടന്നു
കോഴിക്കോട്: അകാലത്തിൽ അന്തരിച്ച സുപ്രഭാതം സീനിയർ സ്പോർട്സ് ലേഖകൻ യു. എച്ച്. സിദ്ധിഖിൻറെ അനുസ്മരണ സമ്മേളനം വണ്ടിപ്പെരിയാറ്റിൽ നടന്നു. മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയിൽ നടത്തിയ യോഗം വാഴുർ സോമൻ എംഎൽഎ. ഉദ്ഘാടനം ചെയ്തു. ജിവി രാജപുരസ്ക്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിക്കുകയും അന്തർ ദേശീയ കായിക മേളകൾ റിപ്പോർട്ട് ചെയ്യാനും അവസരം ലഭിച്ചിരുന്നു.
ഇതിനിടയിലാണ് ആകസ്മികമായ മരണമുണ്ടായത്. സിദ്ധിഖിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. സിദ്ധിക്കിൻറെ കുടുംബാഗംങ്ങളും സുഹൃത്തുക്കളും രാഷ്ടീയ, സാമൂഹിക, സാംസ്കാരിക പ്രവർത്തകരും മാധ്യമ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.