പുഴയിലെ ജലനിരപ്പുയര്‍ന്നു; കൈക്കുഞ്ഞുമായി ആശുപത്രിയിലേക്ക് പുറപ്പെട്ട യുവതിക്ക് രക്ഷകരായി ഫയര്‍ഫോഴ്സ്
2018 ലെ പ്രളയത്തിൽ ഇരുട്ടുകുത്തി കടവിലെ പാലം തകർന്നതിനെ തുടർന്ന് മുള കൊണ്ടുണ്ടാക്കിയ ചങ്ങാടത്തിലാണ് ഇവിടെ താമസിക്കുന്ന കുടുംബങ്ങൾ അക്കരക്കും ഇക്കരക്കും കടക്കുന്നത്. പുഴയില്‍ വെള്ളം കൂടിയതോടെ ചങ്ങാട യാത്ര അപകടരമായിട്ടുണ്ട്.
മലപ്പുറം: മലപ്പുറം പോത്തുകല്ലിൽ ചാലിയാർ പുഴയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് കൈക്കുഞ്ഞിനെയുമായി ആശുപത്രിയിലേക്ക് പുറപ്പെട്ട യുവതിയെ സുരക്ഷിതമായി മറുകരയിലെത്തിച്ച് ഫയര്‍ഫോഴ്സ്. വനത്തിനുള്ളിൽ താമസിക്കുന്ന ഇരുട്ടുകുത്തിയിലെ ആതിര ആണ് മറുകരയിലെത്താൻ അഗ്നി രക്ഷാ സേനയുടെ സഹായം തേടിയത്. സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ബോട്ടിൽ ആതിരയെയും കുഞ്ഞിനെയും മറ്റു കുടുംബാംഗങ്ങളെയും പുഴക്കക്കരെ എത്തിച്ചു.
2018 ലെ പ്രളയത്തിൽ ഇരുട്ടുകുത്തി കടവിലെ പാലം തകർന്നതിനെ തുടർന്ന് മുള കൊണ്ടുണ്ടാക്കിയ ചങ്ങാടത്തിലാണ് ഇവിടെ താമസിക്കുന്ന കുടുംബങ്ങൾ അക്കരക്കും ഇക്കരക്കും കടക്കുന്നത്. പുഴയില്‍ വെള്ളം കൂടിയതോടെ ചങ്ങാട യാത്ര അപകടരമായിട്ടുണ്ട്. ഇതോടെയാണ് മറുകര കടക്കാനാകാതെ ഇവര്‍ കുടുങ്ങിയത്.
ബണ്ടിൽ നില്‍ക്കുന്നതിനിടെ കാല്‍ വഴുതി പുഴയിലേക്ക് വീണ യുവാവ് മുങ്ങി മരിച്ചു