'ക്വിറ്റ് ഡ്രഗ്സ്' - ലഹരിക്കെതിരെ യുവത എന്ന മുദ്രാവാക്യമുയർത്തി വയനാട്ടിലെ ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ചാണ് ജാഗ്രതാ സമിതി രൂപീകരിക്കുക. അധ്യാപകർ, ജനപ്രതിനിധികൾ, വ്യാപാരികൾ, ക്ലബ്ബുകൾ, വായനശാലകൾ, പൊതുപ്രവർത്തകർ, പിടിഎ ഭാരവാഹികൾ എന്നിവരെയെല്ലാം പങ്കെടുപ്പിച്ചാണ് ജാഗ്രതാ സമിതി. 

quit drug dyfi wayanad anti drug campaign

കല്‍പ്പറ്റ: 'ക്വിറ്റ് ഡ്രഗ്സ്' - ലഹരിക്കെതിരെ യുവത എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ വയനാട് ജില്ലയിൽ വിപുലമായ ക്യാന്പയിൻ ഏറ്റെടുക്കുന്നു. ലഹരിമാഫിയയ്ക്കും ലഹരിക്കുമെതിരായ ഒരു വർഷം നീണ്ട് നിൽക്കുന്ന ക്യാന്പയിൻ പ്രവർത്തനങ്ങളാണ് ജില്ലാ കമ്മിറ്റി ആസൂത്രണം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ മേഖലാ തല ജാഗ്രതാ സമിതികൾ രൂപീകരിക്കും. 

ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ചാണ് ജാഗ്രതാ സമിതി രൂപീകരിക്കുക. അധ്യാപകർ, ജനപ്രതിനിധികൾ, വ്യാപാരികൾ, ക്ലബ്ബുകൾ, വായനശാലകൾ, പൊതുപ്രവർത്തകർ, പിടിഎ ഭാരവാഹികൾ എന്നിവരെയെല്ലാം പങ്കെടുപ്പിച്ചാണ് ജാഗ്രതാ സമിതി. പിന്നീട് ജാഗ്രത സമിതികളുടെ കൺവെൻഷൻകൾ ചേരും. വയനാട് ജില്ലയിൽ 60 കേന്ദ്രങ്ങളിൽ ജുലൈ 30 നകം ജാഗ്രതാ സമിതികൾ രൂപീകരിക്കും.

 രണ്ടാം ഘട്ടത്തിൽ ഓഗസ്റ്റ് 17 നും സെപ്തംബർ 30 നും ഇടയിൽ ഭവന സന്ദർശനവും യൂണിറ്റ് തല ജാഗ്രതാ സമിതി രൂപീകരണവും നടത്തും. ഭവന സന്ദർശനത്തിന്റെ ഭാഗമായി ലഹരിക്കെതിരായ ബോധവൽക്കരണ നോട്ടീസ് വിതരണം ചെയ്യും. 600 കേന്ദ്രങ്ങളിലാണ് യൂണിറ്റ് തല ജാഗ്രതാ സമിതികൾ രൂപീകരിക്കുക. സെപ്തംബർ 11 ന് 1000 യൂത്ത് ബ്രിഗേഡ് അണിനിരക്കുന്ന ലഹരി വിരുദ്ധ റാലി കൽപ്പറ്റയിൽ സംഘടിപ്പിക്കും. 

സെപ്തംബർ 30നുള്ളിൽ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ കൗൺസിലിംഗ് ടീം സജ്ജമാക്കും. ജില്ലയിൽ 8 കേന്ദ്രങ്ങളിലാണ് കൗൺസിലിംഗ് ടീം സജ്ജീകരിക്കുക. സെപ്തംബർ 30 നകം പ്രധാന ടൗണുകളിലും ജില്ലയിലെ എല്ലാ സ്കൂളുകൾക്ക് മുൻപിലും ലഹരി വിരുദ്ധ ഏരിയയായി പ്രഖ്യാപിച്ച് ബോർഡുകൾ സ്ഥാപിക്കും. ഹെൽപ്പ് ഡെസ്ക്ക് നന്പറുകളടങ്ങിയ ബോർഡുകളാണ് സ്ഥാപിക്കുക. 

   ഒക്ടോബർ മാസത്തിൽ ബോധവൽക്കരണ സെമിനാർ, കലാ-കായിക മത്സരങ്ങൾ തുടങ്ങിയവ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. നവംബർ മാസത്തിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി മാഫിയയ്ക്കെതിരായ ജില്ലാ കാൽനട ജാഥയും ലഹരിക്കെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി കലാജാഥയും ഒരുക്കും. ഇതിന് പുറമേ എക്സൈസ് വിമുക്തി, പോലീസ് എന്നിവയുമായി ചേർന്ന് വിവിധ ക്യാന്പയിനുകളും ഏറ്റെടുക്കും. ക്യാന്പയിനിന്‍റെ മുദ്രാവാക്യത്തിന്‍റെ പ്രകാശനം കൽപ്പറ്റ പ്രസ്സ് ക്ലബ്ബിൽ വെച്ച് നടന്നു.

യൂത്ത് ബ്രിഗേഡിന്‍റെ പോസ്റ്റ് വിവാദമായി; 'ഡിവൈഎഫ്ഐ ഇസ്ലാമിസ്റ്റുകളായോ' എന്ന് വിമർശനം

ജിഷ്ണുരാജിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Latest Videos
Follow Us:
Download App:
  • android
  • ios