കൃഷിയിടത്തിൽ നിന്നും പുഴയോരത്തും അപ്രതീക്ഷിത അതിഥികൾ, പിടികൂടി കാട്ടിൽവിട്ട് വനംവകുപ്പ്
ഇടുക്കിയിൽ നിന്ന് രണ്ടിടത്ത് നിന്ന് പിടകൂടിയത് വമ്പൻ പെരുമ്പാമ്പുകളെ. വനത്തിൽ വിട്ടയച്ച് വനംവകുപ്പ്
ഇടുക്കി: നെടുങ്കണ്ടത്തും അറക്കുളത്തുമായി ഒരേ ദിവസം രണ്ടു പെരുമ്പാമ്പുകളെ പിടികൂടി കാട്ടിൽ വിട്ടു.
കൃഷിയിടത്തില്‍ നിന്നും 25 കിലോയോളം തൂക്കമുള്ള പെരുംപാമ്പിനെ പിടികൂടിയത്. നെടുങ്കണ്ടം പുഷ്പക്കണ്ടം പറക്കാട്ട് ബിജുവിന്റെ വീടിന്റെ സമീപത്ത് കൃഷിയിടത്തില്‍ നിന്നാണ് പെരുമ്പാമ്പിനെ പിടിച്ചത്. വീടിന് സമീപത്ത് പാമ്പിനെ കണ്ടയുടന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പിന്റെ കല്ലാര്‍ സെക്ഷന്‍ ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥരെത്തി. പിടികൂടിയ പാമ്പിനെ തേക്കടി വനമേഖലയില്‍ തുറന്നു വിട്ടു.
അറക്കുളം പുഴയോരത്തു നിന്ന് പെരുമ്പാമ്പിനെ പിടികൂടി. അറക്കുളം ആശുപത്രി പടിക്കു സമീപം പുളിക്കല്‍ ഷാജിയുടെ വീടിന് സമീപം പുഴയോരത്ത് നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂലമറ്റത്തു നിന്ന് വനപാലകരെത്തി പാമ്പിനെ ചാക്കിലാക്കി കൊണ്ടുപോയി. പാമ്പിനെ കുളമാവ് വനത്തില്‍ തുറന്നു വിട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം