തിരുവനന്തപുരം നഗരത്തിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. KL01 AT 5758 നമ്പർ എം എ ആർ എന്ന പ്രൈവറ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്‍റെ ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ബൈക്ക് യാത്രികൻ സ്വകാര്യ ബസ് കയറി മരിച്ചു. പൂജപ്പുര തമലം സ്വദേശി ദുരൈ രാജ് ആണ് (77) മരിച്ചത്. കേരള യൂണിവേഴ്സിറ്റിയിലെ ലൈബ്രറിയൻ ആയിരുന്നു.
മോഡൽ സ്കൂൾ ജംഗ്ഷനിൽ രാത്രി 7 മണിയോടെയായിരുന്നു അപകടം. ആക്ടീവ സ്കൂട്ടറിൽ വന്ന ദുരൈ രാജിനെ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇയാളുടെ ദേഹത്ത് കൂടി ബസ് കയറിയിറങ്ങി തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു. KL01 AT 5758 നമ്പർ എം എ ആർ എന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബസ് ഡ്രൈവർ അനീഷ് ഐവി, കണ്ടക്ടർ യഹിയ എന്നിവരെ കണ്ടോൺമെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ദുരൈ രാജിൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Also Read: വയോധികനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പാഞ്ഞു; സ്പോർട്സ് ബൈക്ക് റൈഡറെ ഊട്ടിയിൽ നിന്ന് പൊക്കി പൊലീസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം