എറണാകുളത്ത് കോളേജ് ജപ്തി ചെയ്യാൻ സ്വകാര്യ ബാങ്ക്, വൻ പൊലീസ് സന്നാഹം, തടയാനൊരുങ്ങി കുട്ടികളും ജീവനക്കാരും

കോളേജിനകത്തു വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ബാങ്ക് അധികൃതരെ വിദ്യാർത്ഥികളും ജീവനക്കാരും രക്ഷിതാക്കളും തടഞ്ഞേക്കും

Private Bank trying to foreclosure college building in ernakulam student protesting

കൊച്ചി : എറണാകുളം പറവൂർ മാഞ്ഞാലി എസ്എൻജിഐ എസ്ടി (SNGIST) കോളേജിൽ ജപ്തി നടപടിക്ക് സ്വകാര്യ ബാങ്കിന്റെ നീക്കം. കോളേജിനകത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചാണ് ജപ്തി നടപടിക്കായി അധികൃതരെത്തിയത്. ജപ്തിക്കെതിരെ വിദ്യാർത്ഥികളും ജീവനക്കാരും രക്ഷിതാക്കളും പ്രതിഷേധിച്ചു. വായ്പയെടുത്ത നാല് കോടിയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് കോളേജിനെതിരെ ജപ്തി നടപടി ആരംഭിച്ചത്. കോളേജ് ഇനി പലിശയടക്കം 19 കോടിയോളം രൂപയാണ് അടയ്ക്കാനുളളത്. കോളേജ് മാനേജ്മെന്റ് ബാങ്ക് അധികൃതവുമായി നടത്തിയ ചർച്ചയെ തുടർന്ന് ജപ്തി നടപടി താൽക്കാലികമായി നിർത്തി വെക്കാൻ തീരുമാനമായി.

 

 

 


 

Latest Videos
Follow Us:
Download App:
  • android
  • ios