മാട്ടുപ്പെട്ടി അണക്കെട്ടില്‍ വൈദ്യുതി ഉത്പാദനം വീണ്ടും ആരംഭിച്ചു


1599.66 അടിയാണ് ഡാമിലെ സംഭരണ ശേഷി. നിലവില്‍ 1598.60 മാണ് ഡാമിലെ ജലനിരപ്പ്. 

Power generation has resumed at Mattupetti dam

മൂന്നാര്‍: ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടില്‍ വൈദ്യുതോത്പാദനം ആരംഭിച്ചു. നാല് മാസം മുമ്പാണ് പവര്‍ ഹൗസിലെ അറ്റക്കുറ്റപ്പണികള്‍ക്കായി മാട്ടുപ്പെട്ടി അണക്കെട്ടിലെ വൈദ്യുതി ഉത്പാദനം നിര്‍ത്തിവെച്ചത്. ഇതിന്‍റെ പണികള്‍ പൂര്‍ത്തീകരിച്ചതോടെയാണ് അണക്കെട്ടില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം വീണ്ടും ആരംഭിച്ചിത്. രണ്ട് മെഗാവാട്ട് വൈദ്യുതിയാണ് അണക്കെട്ടിലെ വെള്ളത്തില്‍ നിന്നും ഉത്പാദിപ്പിക്കുന്നത്. 1599.66 അടിയാണ് ഡാമിലെ സംഭരണ ശേഷി. നിലവില്‍ 1598.60 മാണ് ഡാമിലെ ജലനിരപ്പ്. പവര്‍ഹൗസിലെ അറ്റകുറ്റപ്പണികള്‍ക്കായി അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഷട്ടര്‍ 20 സെന്‍റി മീറ്റര്‍ ഉയര്‍ത്തി വെള്ളം തുറന്ന് വിട്ടിരുന്നു. തുലാവര്‍ഷത്തില്‍ കുണ്ടള ഡാം നിറഞ്ഞതിനെ തുടര്‍ന്ന് ഒഴുക്കിവിട്ട വെള്ളമാണ് മാട്ടുപ്പെട്ടി ജലാശയത്തില്‍ ജലനിരപ്പ് ഉയരാന്‍ കാരണം. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 1596.20 അടിയായിരുന്ന ജലാശയത്തിലെ ജലനിരപ്പ്. അണക്കെട്ടില്‍ വെള്ളം നിറഞ്ഞതോടെ ബോട്ടിംങ്ങ് അടക്കമുള്ളവ ആസ്വാദിക്കുവാന്‍ ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് ഡാമില്‍ എത്തുന്നത്. ഡി റ്റി പി സി, ഹൈഡല്‍ ടൂറിസം വകുപ്പിന് ഇത് വരുമാനം വര്‍ദ്ധിക്കുന്നതിനും കാരണമായി.

ഇതിനിടെ മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയാൻ കേരളത്തിന് അധികാരമില്ലെന്ന സുപ്രിം കോടതി വിധി  പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹർജി നല്‍കി. 2014  ല്‍ ഭരണഘടന ബഞ്ചിന്‍റെ വിധി പുനപരിശോധിക്കണമെന്നാണ് ഹർജി ആവശ്യപ്പെടുന്നത്. ഡിസംബര്‍ 15 ന് കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.40 അടിയായി ഉയര്‍ന്നിരുന്നു. ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന് സുരക്ഷ പ്രശ്നങ്ങളുണ്ടെന്ന് ഹർജിയിൽ പറയുന്നു. അഭിഭാഷകൻ മാത്യു നെടുംമ്പാറ ചീഫ് ജസ്റ്റിസിന് മുൻപാകെയാണ് ഹർജി പരാമർശിച്ചു. ഹർജി പരിശോധിച്ച ശേഷം പരിഗണിക്കുന്ന കാര്യം  അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. അഭിഭാഷകരായ വിൽസ് മാത്യു,   മാത്യു നെടുംമ്പാറ എന്നിവരാണ് പുനഃ പരിശോധനാ ഹര്‍ജി നൽകിയത്. 

 

Latest Videos
Follow Us:
Download App:
  • android
  • ios