ആക്രി പെറുക്കുന്നതിന്റെ മറവിൽ ക്ഷേത്രത്തിലെത്തി കാണിക്കവഞ്ചികൾ മോഷ്ടിച്ചു; ഡൽഹി സ്വദേശി ആലപ്പുഴയിൽ പിടിയിൽ

ആക്രി പെറുക്കാനായാണ് ക്ഷേത്രത്തിനടുത്ത് എത്തിയത്. തുടർന്ന് രണ്ട് കാണിക്ക വഞ്ചികൾ എടുത്തുകൊണ്ട് പോവുകയായിരുന്നു.

posed as collecting scrap and took two donation boxes kept inside temple in alappuzha

ഹരിപ്പാട്: ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ആറാട്ടുപുഴ മംഗലം കുറിച്ചിക്കൽ കുടുംബ ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച കേസിൽ സൗത്ത് ഡൽഹി ശ്രീനിവാസപുരി തൈമുർ സ്വദേശി മുഹമ്മദ് ബാബുവിനെയാണ് (31) തൃക്കുന്നപ്പുഴ പോലീസ് കായംകുളം കുട്ടുംവാതുക്കൽ പാലത്തിനു സമീപത്തുനിന്ന് പിടികൂടിയത്. 

ഇക്കഴിഞ്ഞ സെപ്റ്റംബർ 11ന് ആയിരുന്നു സംഭവം. ആക്രി ശേഖരിക്കുന്നതിന്റെ മറവിൽ ക്ഷേത്രത്തിലെത്തിയ പ്രതി ഉപദേവതാ ക്ഷേത്രങ്ങളുടെ മുൻപിൽ ഉണ്ടായിരുന്ന രണ്ട് കാണിക്ക വഞ്ചികൾ മോഷ്ടിക്കുകയായിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫീസർ ഷാജിമോൻ ബി, സബ് ഇൻസ്പെക്ടർ അജിത് കുമാർ. കെ സിവിൽ പൊലീസ് ഓഫീസർമാരായ പ്രജു, സജീഷ്, ശരത്, അക്ഷയ് കുമാർ, ഇക്ബാൽ, വിശാഖ്, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios