നഗരസഭ വാര്‍ഡ് വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ; സിപിഎം ലോക്കല്‍കമ്മിറ്റി അംഗത്തെ പുറത്താക്കി

വീഡിയോ ഗ്രൂപ്പില്‍ ഇട്ടപ്പോള്‍ മോഹന്‍ദാസിനെ ഗ്രൂപ്പ് അഡ്മിന്‍ പുറത്താക്കിയിരുന്നു. എന്നാല്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട സ്ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.

porn video on Thalassery Municipality ward whatsapp group cpim take action

തലശ്ശേരി: തലശ്ശേരി നഗരസഭ (Thalassery Municipality) വാര്‍ഡിലെ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ ഇട്ട സിപിഐഎം (CPIM) ലോക്കല്‍ കമ്മിറ്റി അംഗത്തെ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി പുറത്താക്കി. തലശ്ശേരി നഗരസഭയിലെ 43-ാം വാര്‍ഡ് വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് സംഭവം. തലശ്ശേരി ടൌണ്‍ ലോക്കല്‍ കമ്മിറ്റി അംഗമായ പിപി മോഹന്‍ദാസിനെതിരെയാണ് പാര്‍ട്ടി നടപടി എടുത്തത്. മാരിയമ്മ വാര്‍ഡിലെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. 

വീഡിയോ ഗ്രൂപ്പില്‍ ഇട്ടപ്പോള്‍ മോഹന്‍ദാസിനെ ഗ്രൂപ്പ് അഡ്മിന്‍ പുറത്താക്കിയിരുന്നു. എന്നാല്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട സ്ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതിനെ തുടര്‍‍ന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐഎം ലോക്കല്‍ കമ്മിറ്റി യോഗം പിപി മോഹന്‍ദാസിനെ കമ്മിറ്റിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത്. അതേ സമയം നടപടി സംബന്ധിച്ച് ഔദ്യോഗികമായി പാര്‍ട്ടി പ്രതികരിച്ചിട്ടില്ല. 

കോൺഗ്രസിൽ നിന്ന് നീതി കിട്ടിയില്ല; രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു-ശോഭ സുബിനെതിരെ പരാതി നൽകിയ സഹപ്രവർത്തക

തൃശൂർ: രാഷ്ട്രീയ ജീവിതം(political career) അവസാനിപ്പിക്കുന്നതായി യൂത്ത് കോൺ​ഗ്രസ് നേതാവ് ശോഭ സുബിനെതിരെ (Shobha Subin)  പരാതി കൊടുത്ത സഹപ്രവർത്തക.ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്. വനിതാ നേതാവിന്റെ മോര്‍ഫ് ചെയ്ത വീഡിയോ(Morphed video) ആണ് ശോഭാ സുബിനും മറ്റ് മൂന്നു പേരും പ്രചരിപ്പിച്ചതായി പരാി ഉയർന്നത്. 

ശോഭ സുബിനെതിരെ പരാതി നൽകിയ ശേഷം കോൺ​ഗ്രസ് നേതൃത്വം ഒരു വിധ പിന്തുണും നൽകിയില്ല. കോൺഗ്രസ് പാർട്ടിയിൽ ഇനി പ്രതീക്ഷയില്ലെന്നും അവർ വ്യക്തമാക്കി. പരാതി നൽകാനിടയായ സഹചര്യമോ തന്റെ അവസ്ഥയോ ഒന്നും നേതൃത്വം അന്വേഷിച്ചില്ലെന്നും പരാതിക്കാരി ഫെയ്സ് ബുക്കിൽ കുറിച്ചു. സ്വന്തം നിലയ്ക്ക് ആണ് പരാതി നൽകിയത്. അതും വ്യക്തമായ തകെളിവുകളുടെ കൂടി അടിസ്ഥാനത്തിൽ എന്നിട്ടും പൊലിസിൽ നിന്നുപോലും നീതി ലഭിച്ചില്ലെന്നും പരാതിക്കാരി പറയുന്നു. 

വനിതാ നേതാവിന്റെ മോര്‍ഫ് ചെയ്ത വീഡിയോ  പ്രചരിപ്പിച്ചതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കയ്പമംഗലം സ്ഥാനാര്‍ഥിയുമായിരുന്ന ശോഭ സുബിനുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ തുടർ നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് ആരോപണം. നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടില്‍, മണ്ഡലം ഭാരവാഹി അഫ്‌സല്‍ എന്നിവരാണ് മറ്റുപ്രതികള്‍. 

മതിലകം പൊലീസാണ് യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. മോര്‍ഫ് ചെയ്ത അശ്ലീല വീഡിയോ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചെന്നാണ് കേസ്. ഫെബ്രുവരി ഒമ്പതുമുതലാണ് സോഷ്യല്‍മീഡിയയില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്. പിന്നീട് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. തന്റെ പേരും പദവിയുടമക്കം മോര്‍ഫ് ചെയ്ത ചിത്രമാണ് പ്രചരിപ്പിച്ചതെന്നാണ് വനിതാ നേതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പിക്ക് യുവതി പരാതി നല്‍കി. പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നാണ് പൊലീസ് നിലപാട്

Latest Videos
Follow Us:
Download App:
  • android
  • ios