പൊന്മുടിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനം, പക്ഷേ ചില വിലക്കുണ്ട്; അറിഞ്ഞിട്ട് പോകാം!

ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് നവംബർ 22 ന് അടിച്ചിട്ട വിനോദ സഞ്ചാരകേന്ദ്രങ്ങളാണ് വീണ്ടും തുറക്കാൻ തീരുമാനമായത്

ചിത്രം: പ്രതീകാത്മകം

Ponmudi Kallar Mankayam Ecotourism centers reopens tomorrow after kerala rain latest news asd

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ അതിശക്ത മഴക്ക് ശമനമായതോടെ പൊന്മുടിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനം. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് നവംബർ 22 ന് അടിച്ചിട്ട വിനോദ സഞ്ചാരകേന്ദ്രങ്ങളാണ് വീണ്ടും തുറക്കാൻ തീരുമാനമായത്. പൊന്മുടിക്ക് പുറമേ കല്ലാർ, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളും നാളെ മുതൽ തുറന്നു പ്രവർത്തിക്കുമെന്നാണ് അറിയിപ്പ്. എന്നാൽ വിനോദ സഞ്ചാരത്തിനെത്തുവർക്ക് ഇവിടെ ജലാശയങ്ങളിൽ ഇറങ്ങുന്നതിന് വിലക്കുണ്ടായിരിക്കും. ജലാശയങ്ങളിൽ സന്ദർശകർക്ക് കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തിരുവനന്തപുരം ഡി എഫ് ഒ അറിയിച്ചു.

ചില്ലുപാലം ചൈനയിൽ മാത്രമല്ല, നമ്മുടെ തലസ്ഥാനത്തും! മന്ത്രി റിയാസ് പ്രഖ്യാപിച്ചിട്ട് 6 മാസം, ആക്കുളത്തെ അവസ്ഥ!

അതേസമയം സംസ്ഥാനത്താകെ കനത്തമഴയ്ക്ക് താത്കാലിക ശമനമായിട്ടുണ്ട്. ഇന്ന് ഒരു ജില്ലയിലും പ്രത്യേക ജാഗ്രത നിർദ്ദേശങ്ങളൊന്നും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, നവംബർ 26 മുതൽ 29 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള - കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

പ്രത്യേക ജാഗ്രതാ നിർദേശം

27.11.2023: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള ആൻഡമാൻ കടലിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
28.11.2023 മുതൽ 29.11.2023 വരെ:  തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള ആൻഡമാൻ കടലിൽ  മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേൽ പറഞ്ഞ തീയതികളിലും പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios