സൈനികന്റെ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം; കണ്ണൂരിലെത്തിയെന്ന് അമ്മയോട് പറഞ്ഞപ്പോഴും ലൊക്കേഷൻ പൂനെയിൽ

ക്യാമ്പിൽ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നെന്ന് സൈനിക ഉദ്യോഗസ്ഥർ കേസ് അന്വേഷിക്കുന്ന കേരള പൊലീസ് സംഘത്തെ അറിയിച്ചു. 

Police to collect phone call details of the missing army man as his mobile tower locations are contradictory

കോഴിക്കോട്: എലത്തൂര്‍ സ്വദേശിയായ സൈനികനെ പൂനെയില്‍ നിന്നും കാണാതായ സംഭവത്തില്‍ അന്വേഷണ സംഘം സൈനിക ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു.  ഇരുപത് ദിവസത്തെ അവധിക്കായി ക്യാമ്പില്‍ നിന്നും വിഷ്ണു പോയിരുന്നതായി പൂനെ ആര്‍മി സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥര്‍ പോലീസിന് മൊഴി നല്‍കി. വിഷ്ണുവിന് ക്യാമ്പില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അന്വേഷണ സംഘത്തെ സൈന്യം അറിയിച്ചു..

പൂനെ ആര്‍മി സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സൈനിക ഉദ്യോഗസ്ഥനായ വിഷ്ണുവിനെ ഈ മാസം 17 മുതലാണ് കാണാതാകുന്നത്. അവധിക്ക് നാട്ടിലേക്ക് വരികയാണെന്ന് ബന്ധുക്കളെ  അറിയിച്ച വിഷ്ണു 17ന് പുലര്‍ച്ചെ 2.20ന് കണ്ണൂരിലെത്തിയെന്ന് അമ്മക്ക് ശബ്ദ സന്ദേശം അയച്ചിരുന്നു. എന്നാല്‍ ഈ ശബ്ദ സന്ദേശം അയക്കുമ്പോള്‍ വിഷ്ണുവിന്‍റെ മൊബൈല്‍ ഫോണ്‍ പൂനെയില്‍ തന്നെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. 

പൂനെയിലെത്തിയ എലത്തൂര്‍ എസ്.ഐ മുഹമ്മദ് സിയാദിന്‍റെ  നേതൃത്വത്തിലുള്ള സംഘം ആര്‍മി സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരുടെ മൊഴി വിശദമായി രേഖപ്പെടുത്തി. അടുത്ത മാസം അഞ്ച് വരെയാണ് വിഷ്ണു അവധിക്ക് അപേക്ഷിച്ചതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പൊലീസിനെ അറിയിച്ചു. അവധി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ വിഷ്ണ 16ന് തന്നെ ക്യാമ്പില്‍ നിന്നും പോയിട്ടുണ്ട്. ക്യാമ്പില്‍ വിഷ്ണുവിന് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ മൊഴി ല്‍കി. 

ക്യാമ്പില്‍ നിന്നും പുറത്തേക്ക് പോകുന്നതിന് മുമ്പായി വിഷ്ണുവിന് വന്ന ഫോണ്‍കോളുകളുടെ വിവരം പൊലീസ് ശേഖരിക്കുന്നുണ്ട്. വിഷ്ണുവിന്‍റെ ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ച വിവരവും പോലീസ് ശേഖരിച്ചു. മഹാരാഷ്ട്ര പോലീസിന്‍റെ സഹായവും തേടി. അന്വേഷണ സംഘം പൂനെയില്‍ തുടരുകയാണ്.  സംഭവത്തില്‍ സൈന്യം പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്. സൈബര്‍ വിഗദ്ധരുള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തുന്നത്. അടുത്ത മാസം വിവാഹിതനാകാനിരിക്കെയാണ് ബോക്സിംഗ് താരം കൂടിയായ വിഷ്ണുവിനെ പൂനെയില്‍ വെച്ച് കാണാതാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios