കൊച്ചിയിൽ സ്പാ കേന്ദ്രീകരിച്ച് ലഹരിയും അനാശാസ്യ പ്രവർത്തനങ്ങളും, 79 ഇടങ്ങളിൽ പരിശോധന, കഞ്ചാവ് പിടിച്ചു 

കടവന്ത്രയിലെ അലീറ്റ സ്പാ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയിൽ നിന്നും കഞ്ചാവ് പിടികൂടി. ജീവനക്കരിക്കെതിരെ കടവന്ത്ര പൊലീസ് കേസെടുത്തു.  

police raid in spa kochi drugs seized apn

കൊച്ചി : കൊച്ചിയിൽ സ്പാ കേന്ദ്രീകരിച്ച് വ്യാപക പരിശോധന. 79 ഇടങ്ങളിലാണ് പരിശോധന നടന്നത്. നഗരത്തിൽ സ്പാ കേന്ദ്രികരിച്ച് ലഹരി ഉപയോഗവും അനാശാസ്യ പ്രവർത്തനങ്ങളും നടക്കുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കടവന്ത്രയിലെ അലീറ്റ സ്പാ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയിൽ നിന്നും കഞ്ചാവ് പിടികൂടി. അഞ്ച് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ജീവനക്കാരിക്കെതിരെ കടവന്ത്ര പൊലീസ് കേസെടുത്തു.

ആയൂർവേദ സ്പ, മസാജിംങ് കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് കൊച്ചിയിൽ പരിശോധന നടന്നത്. പരിശോധനയിൽ പലയിടത്തും ക്രമക്കേടുകൾ കണ്ടെത്തി. മതിയായ യോഗ്യതയില്ലാത്ത ജീവനക്കാരാണ് പല സ്ഥാപനങ്ങളിലുമുളളത്. ചിലയിടങ്ങളിൽ ഡോക്ടർമാരുടെ സേവനമില്ലെന്നും ലൈസെൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമുണ്ടെന്നും പൊലീസ് കണ്ടെത്തി. 

സഹായ ഹസ്തവുമായി ഷാഫി പറമ്പില്‍ എംഎല്‍എ, കാഴ്ചയില്ലാത്ത ഗംഗാധരനും കുടുംബത്തിനും വീട് നിര്‍മിച്ച് നല്‍കും

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios