'ഇനിയും വീട്ടിൽ വരും. ചാകുമെങ്കിൽ ചത്ത് കാണിക്കൂ'; പാലക്കാട്ട് വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ പൊലിസുകാരൻ പിടിയിൽ

ഇത് ചോദ്യം ചെയ്തപ്പോഴാണ് ഏജന്‍റുമാരില്‍ ഒരാളുടെ സഹോദരനായ പൊലീസ് ഉദ്യോഗസ്ഥന്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തിയത്.

police officer who threatened the housewife arrested

പാലക്കാട്: വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ പൊലിസുദ്യോഗസ്ഥന്‍ പിടിയില്‍. പാലക്കാട് മുട്ടിക്കുളങ്ങര ക്യാംരിലെ പൊലീസ് ഉദ്യോഗസ്ഥൻ അജിത്താണ് അറസ്റ്റിലായത്. വായ്പ തിരിച്ചടവ് മുടങ്ങിയതേടെ വീട്ടമ്മയോട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഏജന്‍റുമാര്‍ മോശമായി പെരുമാറിയിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് ഏജന്‍റുമാരില്‍ ഒരാളുടെ സഹോദരനായ പൊലീസ് ഉദ്യോഗസ്ഥന്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തിയത്.
 
ഇനിയും വീട്ടിൽ വരും. ചാകുന്നെങ്കിൽ ചത്ത് കാണിക്കൂ. മുട്ടിക്കുളങ്ങര ക്യാംരിലെ പൊലീസ് ഉദ്യോഗസ്ഥൻ അജിത്തിന്‍റെ ഭീഷണി ഇങ്ങനെ ആയിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഏജന്‍റായ സഹോദരിക്ക് വേണ്ടിയാണ് അജിത്തിന്‍റെ ഭീഷണിപ്പെടുത്തല്‍. വായ്പയെടുത്ത വകയിൽ 725രൂപ വീതമാണ് വീട്ടമ്മയായ രേണുകയ്ക്ക് തിരിച്ചടവ് ഉണ്ടായിരുന്നത്.

ഭര്‍ത്താവിന് ജോലിക്ക് പോകാൻ പറ്റാതായതോടെ ഒരു തവണ അടവ് മുടങ്ങി. രേണുക പുറത്തുപോയ സമയത്ത് സ്ഥാപനത്തിലെ മൂന്ന് ജീവനക്കാര്‍ വീട്ടിലെത്തുകയും പ്രായപൂര്‍ത്തിയായാകാത്ത പെൺകുട്ടികളോട് തിരിച്ചടവ് സംബന്ധിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഇതറിഞ്ഞ രേണുക വിവരം അന്വേഷിക്കാനായി വനിത ഏജന്‍റിനെ മൊബൈല്‍ ഫോണില്‍ വിളിച്ചു. എന്നാല്‍ മറുതലയ്ക്കല്‍ ഫോണെടുത്തത് ഏജന്‍റിന്‍റെ സഹോദരനും പൊലീസ് ഉദ്യോഗസ്ഥനുമായ അജിത്ത് ആയിരുന്നു. 

തുടര്‍ന്നാണ് അജിത്ത് ഭീഷണിപ്പെടുത്തിയത്. ഫോണ്‍ സംഭാഷണത്തിന്‍റെ ഓഡിയ സന്ദേശം ഉള്‍പ്പെടെ രേണുക പരാതി നല്‍കിയതോടെ ആലത്തൂര്‍ പൊലീസ് അജിത്തിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കൊപ്പം ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരി കൂടിയായ സഹോദരി, മറ്റു രണ്ടു ജീവനക്കാ‍ര്ക്കെതിരെയും പൊലീസ് കേസെടുത്തു. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

പിടികിട്ടാപ്പുള്ളിയല്ല, പൊതുപ്രവർത്തകനും എംഎൽഎയുമാണ്'; അൻവറിന്റെ അറസ്റ്റിനെതിരെ കോൺഗ്രസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios