തൃശൂര്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ അഞ്ചാമനും പിടിയിൽ

കഴിഞ്ഞ ചൊവ്വാഴ്‍ച രാത്രിയാണ് ആറ് റിമാന്‍ഡ് തടവുകാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍, ജീവനക്കാരെ ആക്രമിച്ച് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയത്.

police caught fifth person who escaped from mental hospital thrissur

തൃശൂർ: തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് പൊലീസിനെ അക്രമിച്ച് ചാടി രക്ഷപ്പെട്ട പ്രതികളിൽ ഒരാൾ കൂടി പിടിയിൽ. വിഷ്ണു എന്നയാളാണ് അറസ്റ്റിലായത്. ഇതോടെ രക്ഷപ്പെട്ട ഏഴുപേരില്‍ അഞ്ച് പേർ അറസ്റ്റിലായി. ഇനി രണ്ട് ആളുകളെ കൂടി പിടികൂടാനുണ്ട്. വെസ്റ്റ് പൊലീസ് അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ ഒരാള്‍ പിടിയിലായിരുന്നു. നിരവധി മോഷണ കേസുകളിലെ പ്രതിയായ നിഖിൽ എന്നയാളാണ് ഇന്നലെ പിടിയിലായത്. എറണാകുളം ഞാറയ്ക്കലില്‍ നിന്നാണ് ഇയാളെ പിടികൂടിയിട്ടുള്ളത്. 

മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ഒരാള്‍കൂടി പിടിയില്‍

കഴിഞ്ഞ ചൊവ്വാഴ്‍ച രാത്രിയാണ് ആറ് റിമാന്‍ഡ് തടവുകാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍, ജീവനക്കാരെ ആക്രമിച്ച് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയത്. രാത്രി 7.50 നായിരുന്നു സംഭവം. ഭക്ഷണം കഴിക്കുന്നതിനായി സെല്ലില്‍ നിന്ന് പുറത്തിറക്കിയതായിരുന്നു ഏഴ് പേരെയും. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് നഴ്സുമാരെ മുറിയില്‍ പൂട്ടിയിട്ട സംഘം ഇതുതടയാനായെത്തിയ പൊലീസുകാരനെ മര്‍ദ്ദിച്ച് അവശനാക്കുകയും ചെയ്‍തു. അദ്ദേഹത്തിൻറെ മൂന്ന് പവന്‍റെ സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും സംഘം കവര്‍ന്നു. പൊലീസുകാരന്‍റെ കയ്യിലുണ്ടായിരുന്ന താക്കോല്‍ കൈവശപ്പെടുത്തി പൂട്ട് തുറന്നാണ് സംഘം രക്ഷപ്പെട്ടത്. 

Latest Videos
Follow Us:
Download App:
  • android
  • ios