സ്കൂളിൽ കൊണ്ടുവിടുന്ന ഓട്ടോ ഡ്രൈവര്‍ പ്രണയം നടിച്ച് ഫോൺ വാങ്ങി നൽകി പ്രലോഭനം; വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു

സ്കൂൾ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു

police arrested the auto driver who allegedly molested a schoolgirl

തിരുവനന്തപുരം: സ്കൂൾ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. വെന്പായം സ്വദേശി അരുണിനെയാണ് വട്ടപ്പാറ സിഐ എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തില് പിടികൂടിയത്. പ്രതിയുടെ ഓട്ടോയിലാണ് വിദ്യാര്‍ത്ഥിനി സ്കൂളിലും ട്യൂഷനും പോയിരുന്നത്. 

പ്രതി പെണ്‍കുട്ടിക്ക് മൊബൈൽ ഫോണ് വാങ്ങി നൽകി പ്രലോഭിപ്പിച്ച് പീഡനത്തിരയാക്കുകയായിരുന്നു. പ്രതിയുടെ ഭീഷണി മൂലം പെണ്കുട്ടി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. അടുത്തിടെ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില് അസ്വഭാവികത തോന്നി ബന്ധുക്കൾ ചോദിച്ചപ്പോഴാണ് വിവരം പുറത്ത് വന്നത്.

'ഇനിയും വീട്ടിൽ വരും. ചാകുമെങ്കിൽ ചത്ത് കാണിക്കൂ'; പാലക്കാട്ട് വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ പൊലിസുകാരൻ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios