വിവാഹം കഴിക്കുന്ന യുവതിയുമായുള്ള സൗഹൃദം ഉപേക്ഷിക്കാൻ പറഞ്ഞിട്ടും കേട്ടില്ല; യുവാവിനെ ആക്രമിച്ച പ്രതി പിടിയിൽ

തൃശൂരിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിയെ പൊലീസ് പിടികൂടി. പെൺ സുഹൃത്തുമായുള്ള സൗഹൃദം ഉപേക്ഷിക്കാൻ പറഞ്ഞത് അനുസരിക്കാത്തതിലുള്ള വിരോധത്താലാണ് യുവാവിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു

police arrested accused who attacked his friend in Thrissur over friendship with his bride

തൃശൂര്‍: തൃശൂര്‍: തൃശൂരിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുമായുള്ള സൗഹൃദം ഉപേക്ഷിക്കാൻ പറഞ്ഞത് അനുസരിക്കാത്തതിലുള്ള വിരോധത്താലാണ് ആക്രമണം. കോനൂർ സ്വദേശി അശ്വിനെയാണ് കൊരട്ടി പൊലിസ് പിടികൂടിയത്.  ഈ മാസം അഞ്ചാം തീയതി രാത്രി എട്ടു മണിക്കായിരുന്നു സംഭവം. വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ സുഹൃത്തായ ജെഫിനോട് കോനൂർ സ്വദേശി അശ്വിൻ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, ജെഫിൻ ഇത് അനുസരിക്കാതെ വന്നതിലുള്ള പകയാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവം നടന്ന രാത്രി കാര്യങ്ങൾ ഒത്തു തീർപ്പാക്കാമെന്ന് പറഞ്ഞു പ്രതിയുടെ കോനൂരുള്ള വീട്ടിലേക്ക് സുഹൃത്തായ ജെഫിനെ വിളിച്ച് വരുത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടു മുറ്റത്തു വച്ച് വെട്ടുകത്തികൊണ്ട് ഇടതുകാലിലും നെഞ്ചിലും കൈക്കും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ ജെഫിൻ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രതിയെ കൊരട്ടി പൊലീസ് റിമാൻഡ് ചെയ്തു.

'തെറ്റൊന്നും ചെയ്തിട്ടില്ല'; പൊലീസ് കസ്റ്റഡിയിലും കൂസലില്ലാതെ ബോബി ചെമ്മണ്ണൂര്‍, വൈദ്യ പരിശോധന നടത്തും

 

Latest Videos
Follow Us:
Download App:
  • android
  • ios