'കത്തി ശ്വാസകോശത്തിൽ തുളച്ചുകയറി'; പൂവച്ചൽ സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥികളുടെ കുത്തേറ്റ അസ്ലമിന്‍റെ നില ഗുരുതരം

ഒരു മാസം മുമ്പ് നടന്ന ആക്രമണത്തിൽ സ്കൂളിലെ  പ്രിന്‍സിപ്പലിനും പിടിഎ പ്രസിഡന്‍റിനുമടക്കം പരുക്കേറ്റിരുന്നു.

plus two student who stabbed by his schoolmates at poovachal in critical condition

തിരുവനന്തപുരം : പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ കുത്തേറ്റ പ്ലസ് ടു വിദ്യാര്‍ഥി അസ്‌ലമിന്‍റെ നില ഗുരുതരം. കത്തി ശ്വാസകോശത്തിൽ തുളച്ചുകയറിയ സ്ഥിതിയിൽ അസ്ലമിനെ  സ്വകാര്യ  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസ്ലം അത്യഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ഇതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ നാലുപേര്‍ ചേര്‍ന്നാണ് അസ്ലമിനെ അക്രമിച്ചത്. 

ഒരുമാസം മുൻപ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളും പ്ലസ് ടു വിദ്യാഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയായിരുന്നു കഴിഞ്ഞ ദിവസമുണ്ടായ സംഘർഷം. ഒരു മാസം മുമ്പ് നടന്ന ആക്രമണത്തിൽ സ്കൂളിലെ  പ്രിന്‍സിപ്പലിനും പിടിഎ പ്രസിഡന്‍റിനുമടക്കം പരുക്കേറ്റിരുന്നു. സംഘര്‍ഷം തടയാനെത്തിയ  പ്രിൻസിപ്പലിനെ വിദ്യാര്‍ഥികള്‍ കസേര എടുത്ത്  അടിക്കുകയായിരുന്നു.  

തലയ്ക്ക് പരിക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, തുടര്‍ന്ന് 18 വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കുകയും20 വിദ്യാര്‍ഥികള്‍ക്കെതിരെ കാട്ടാക്കട പൊലീസ് കേസുമെടുക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് കഴിഞ്ഞ ദിവസം വീണ്ടും സംഘർഷം ഉണ്ടായതും വിദ്യാർഥിക്ക് കുത്തേറ്റതും. സ്കൂളിൽ പ്ലസ് വൺ- പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ സംഘം തിരിഞ്ഞ് ഏറ്റുമുട്ടൽ പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.

Read More : 'യുഎസ് മോഡൽ, ഇന്ത്യയിൽ ട്രിപ്പിൽ'; ഡേറ്റിംഗ് ആപ്പിലൂടെ 700ലേറെ സ്ത്രീകളെ പറ്റിച്ചു, പണം തട്ടി, ഒടുവിൽ അറസ്റ്റ്

Latest Videos
Follow Us:
Download App:
  • android
  • ios